ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം 1000 രൂപ ഉയര്‍ത്തി : ഡിസംബര്‍ മുതല്‍ പ്രാബല്യം: ജനുവരി , ഫെബ്രുവരി മാസങ്ങളിലേക്ക് 31.35 കോടി അനുവദിച്ചു:

Spread the love

 

സ്വന്തം ലേഖകൻ
തിരുവനന്തപുരം : വര്‍ക്കര്‍മാരുടെ പ്രതിഫഫലം 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. 26,125 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.

ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

നേരത്തെ 6000 രൂപയായിരുന്നു ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം. പുതിയ വര്‍ധനവോടെ 7000 രൂപയായി ഉയരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

26,125 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിഫലം പൂര്‍ണമായും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് 2,000 രൂപയാണ് ഇന്‍സെന്റീവായി നല്‍കുന്നത്.