
കാസര്‍കോട്: കാസര്‍കോട് 59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിലെ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കോഴിക്കോട്ടെ 29 വയസുകാരി റുബീനയും ഭർത്താവ് ഫൈസലും ഉള്‍പ്പെട്ട 7 അംഗ സംഘമായിരുന്നു ഹണിട്രാപ്പിന് പിന്നില്‍. ഇവർ നേരത്തെയും നിരവധി കേസുകളില്‍ പ്രതികളായിട്ടുണ്ടെന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഫൈസല്‍ ബലാത്സംഗ കേസിലെ പ്രതിയാണ്. മുഖ്യ സൂത്രധാരൻ ദില്‍ഷാദ് മോഷണ കേസിലെ പ്രതിയുമാണ്. അങ്ങനെ പല കേസുകളില്‍ ഇവര്‍ പ്രതികളാണ്. ഇവർ മറ്റാരെയെങ്കിലും ഹണി ട്രാപ്പില്‍ കുടുക്കിയിട്ടുണ്ടോ എന്ന പരിശോധനയിലാണ് മേല്‍പ്പറമ്പ് പൊലീസ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാസര്‍കോട് മാങ്ങാട് സ്വദേശിയായ 59 വയസുകാരനില്‍ നിന്ന് ദമ്പതികള്‍ അടക്കമുള്ള ഏഴംഗ ഹണിട്രാപ്പ് സംഘമാണ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. കെണിയില്‍പെടുത്തി ചിത്രീകരിച്ച നഗ്നദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇത്. അറസ്റ്റിലായ കോഴിക്കോട് പെരുമണ്ണ സ്വദേശി പി ഫൈസല്‍, ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എംപി റുബീന എന്നിവര്‍ക്കെതിരെ 2022 ല്‍ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസുണ്ട്.
ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് റുബീനക്കെതിരെ നടക്കാവ് പൊലീസ് സ്റ്റേഷനിലും കേസ്.