video
play-sharp-fill

ബൈക്കിടിച്ച്‌ അഭിഭാഷകൻ മരിച്ച കേസ് ; ഇൻഷുറൻസില്ലാത്ത ബൈക്കുടമ 71.49 ലക്ഷം നല്‍കാൻ കോടതി വിധി

ബൈക്കിടിച്ച്‌ അഭിഭാഷകൻ മരിച്ച കേസ് ; ഇൻഷുറൻസില്ലാത്ത ബൈക്കുടമ 71.49 ലക്ഷം നല്‍കാൻ കോടതി വിധി

Spread the love

 

വടകര : ബൈക്കിടിച്ച്‌ അഭിഭാഷകൻ മരിച്ച കേസില്‍ ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ച യുവാവ് 71,49,400 രൂപ ഒമ്ബതു ശതമാനം പലിശ സഹിതം നല്‍കാൻ വിധി.

വടകര ബാറിലെ അഭിഭാഷകൻ മണിയൂർ മന്തരത്തൂർ ശ്രീഹരിയില്‍ കുന്നാരപൊയില്‍ മീത്തല്‍ കെ.എം. പ്രേമൻ (42) ബൈക്കിടിച്ച്‌ മരിച്ച കേസിലാണ് വിധി.

വടകര എം.എ.സി.ടി ജഡ്ജി കെ. രാമകൃഷ്ണനാണ് നഷ്ടപരിഹാരം നല്‍കാൻ വിധിച്ചത്. മണിയൂർ മുതുവന വാഴയില്‍ വി. ശ്രീരൂപാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോട്ടറി പബ്ലിക് ആൻഡ് ലോയറായ പ്രേമനെ വടകര അടക്കാത്തെരു ജങ്ഷനില്‍ 2020 ജനുവരി 22നാണ് സ്കൂട്ടറില്‍ സഞ്ചരിക്കുമ്ബോള്‍ ബൈക്കിടിച്ചത്. കേസില്‍ ആകെ 86,49,400 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി.

പ്രേമൻ സഞ്ചരിച്ച സ്കൂട്ടറിന് ആർ.സി ഉടമക്കുള്ള ഇൻഷുറൻസ് ഉള്ളതിനാല്‍ വിധി സംഖ്യയില്‍ 15 ലക്ഷം രൂപ ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്ബനിയാണ് നല്‍കേണ്ടത്. ഹരജിക്കാർക്കുവേണ്ടി അഡ്വ. സുബിൻരാജ്, അഡ്വ. സി.ഒ. രഞ്ജിത്ത് എന്നിവർ ഹാജരായി.