
ചങ്ങനാശേരിയിൽ വൻ മയക്ക് മരുന്നു വേട്ട; 4.100 കിലോഗ്രാം കഞ്ചാവ് പിടികൂടി
ചങ്ങനാശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ റ്റി.എസ് പ്രമോദിൻ്റെ നേത്യത്വത്തിൽ കുറിച്ചി വില്ലേജ് പരിധിയിൽ മയക്കുമരുന്നു കുറ്റകൃത്യങ്ങളക്കുറിച്ച് അന്വേഷിച്ചു M. സി റോഡിൽ നടത്തിയ പെട്രോളിങ്ങിനിടെ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം KSTP വെയിറ്റിംങ്ങ് ഷെഡിന് സമീപം വെച്ച് സ്കൂട്ടറിൽ കടത്തികൊണ്ടു വന്ന 4. 100 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.31.01.24 തീയതി രാത്രി 10.30 മണിയ്ക്കാണ് പിടിച്ചെടുത്തത്.
നാട്ടകം വില്ലേജിൽ പോളച്ചിറകരയിൽ ഞാവക്കാട് ചിറയിൽ വിട്ടിൽ തങ്കച്ചൻ മകൻ 27 വയസ്സുള്ള ഗിരി ഷിനെ അറസ്റ്റ് ചെയ്തു . ഒറിസയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ചു കൗമാരക്കാർക്ക് വില്പന നടത്തി ലാഭം ഉണ്ടാകുക എന്നതായിരുന്നു പ്രതിയുടെ ഉദ്ദേശം.
കഞ്ചാവിൻ്റെ ഉറവിടം സംബന്ധിച്ചു അന്വേഷണത്തിലാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ റ്റി.എസ്.സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രവീൺ കുമാർ, അമൽ വനിതാ സിവിൽ എക്സൈസ് ഓഫിസർ ‘നിത്യ v മുരളി ഡ്രൈവർ മനിഷ് കുമാർ എന്നിവർ റെയിഡിൽ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
