‘എന്‍റെ പ്രണയങ്ങള്‍ എല്ലാം വണ്‍സൈഡ് ആയിരുന്നു. സീരിയസ് ആയിട്ടുള്ള പ്രണയമായിരുന്നു നിത്യാ മേനോനോട് ക്ഷമ ചോദിക്കുന്നു’: സന്തോഷ് വര്‍ക്കി
ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞത് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ആറാട്ടണ്ണൻ എന്നാണ് ഇയാള്‍ സോഷ്യല്‍ ലോകത്ത് അറിയപ്പെടുന്നത്.ഏതാനും നാളുകള്‍ക്ക് മുൻപ് നടി നിത്യ മേനനോട് പ്രണയമാണെന്ന് സന്തോഷ് പറഞ്ഞത് ഏറെ ചർച്ചകള്‍ക്ക് വഴിവച്ചിരുന്നു. പിന്നാലെ തന്റെ നിലപാട് വ്യക്തമാക്കി സന്തോഷിനെതിരെ നിത്യയും രംഗത്ത് എത്തി. ഇപ്പോഴിതാ നിത്യയോട് തനിക്ക് ഉണ്ടായിരുന്നത് ആത്മാർത്ഥ പ്രണയം ആയിരുന്നു എന്ന് പറയുകയാണ് സന്തോഷ് വർക്കി.
“എന്‍റെ പ്രണയങ്ങള്‍ എല്ലാം വണ്‍സൈഡ് ആയിരുന്നു. സീരിയസ് ആയിട്ടുള്ള പ്രണയമായിരുന്നു നിത്യ മേനനോട്. എന്നെ കുറിച്ച് പറഞ്ഞപ്പോഴേക്കും ഞാന്‍ അവരെ വിട്ടു. പുള്ളിക്കാരിക്ക് താല്യപര്യമില്ല. അഞ്ചോ ആറോ വര്‍ഷം ഞാന്‍ അവരുടെ പുറകെ നടന്നതാണ്. അവസാനം ആണ് അവര്‍ തുറന്ന് പറഞ്ഞത്. നിലവില്‍ അത് ക്ലോസ് ചാപ്റ്റര്‍ ആണ്. നിത്യയുടെ വ്യക്തിത്വം കണ്ടിട്ടാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. പ്രസ് കോണ്‍ഫറന്‍സില്‍ എന്നെ കുറിച്ച് പറഞ്ഞപ്പോഴാണ്, ഞാന്‍ ഉദ്ദേശിച്ച വ്യക്തയല്ല ആളെന്ന് മനസിലായത്. അതോടെ മനസിലുള്ള ഇഷ്ടം പോയി.
ഇന്‍റര്‍വ്യുകളില്‍ പലരും അഭിനയിക്കുകയാണ് ചെയ്യുന്നത്. നിത്യ പക്ഷേ ജനുവിന്‍ ആയിട്ടാണ് തോന്നിയത്. പക്ഷേ എന്‍റെ കണക്ക് കൂട്ടലുകള്‍ തെറ്റി. എന്നെ പറ്റി നേരിട്ട് അറിയാവുന്ന കാര്യങ്ങളല്ല പുള്ളിക്കാരി പറഞ്ഞത്. ചുറ്റുമുള്ളവര്‍ പറഞ്ഞ് കൊടുത്തതാണ്. അതില്‍ മിക്കതും സത്യമല്ല. എന്ന് കരുതി അവര്‍ കള്ളം പറഞ്ഞതല്ല. ചുറ്റുമുള്ളവര്‍ പറഞ്ഞ് കൊടുത്തതാണ് അവ. എന്നെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ പുള്ളിക്കാരിക്ക് കിട്ടിയിട്ടില്ല. മൂന്ന് തവണ ഞങ്ങള്‍ നേരിട്ട് സംസാരിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ വച്ച്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അല്ലാതെ ഫോണ്‍ വിളിച്ച് കഴിഞ്ഞാല്‍ എടുക്കാറില്ല. എല്ലാ നമ്ബറും ബ്ലോക്ക് ചെയ്യും. എന്‍റെ ഭാഗത്ത് നിന്നും കുറച്ച് കൂടിപ്പോയി. അതിന് ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്‍റെ ആത്മാര്‍ത്ഥ പ്രണയം ആയിരുന്നു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവരുടെ മറുപടി വരുന്നത്. എന്‍റെ അച്ഛന്‍ മരിച്ചതോടെ ഞാന്‍ എല്ലാം നിര്‍ത്തി. ക്ലോസ് ആയ ചാപ്റ്റര്‍ വീണ്ടും കൊണ്ടുവന്നത് ഒരു മീഡിയ ആണ്.
എന്‍റെ ഇമേജ് വളരെ മോശമായി. വിവാഹം നടക്കാന്‍ പോലും ബുദ്ധിമുട്ടാണ്. എന്‍റെ ഭാഗത്ത് നിന്നും കുറച്ച് കൂടിപ്പോയി. കാരണം പ്രണയം എന്നത് അന്ധമാണ്. അതാണ് എനിക്ക് സംഭവിച്ചത്”, എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്. ജാങ്കോ സ്പെയ്സിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ഇയാളുടെ പ്രതികരണം.