.അതിരപ്പിള്ളി തുമ്പൂര്‍ മൂഴിയില്‍ തുമ്പിക്കൈയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി:

Spread the love

:

video
play-sharp-fill

അതിരപ്പിള്ളി: തുമ്പൂര്‍ മൂഴിയില്‍ തുമ്പിക്കൈയ്യില്ലാത്ത ആനക്കുട്ടിയെ കണ്ടെത്തി.

അമ്മയാനയുടെ സംരക്ഷണയില്‍ റോഡ് മുറിച്ചു കടക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആതിരപ്പിള്ളി മലക്കപ്പാറ റോഡിലെത്തിയ ആനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയെ കണ്ടെത്തിയത്.

റോഡ് മുറിച്ച് കടക്കാന്‍ കുട്ടിയാനയെ സഹായിക്കുന്ന അമ്മയാനയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

റോഡ് മുറിച്ച് കടന്നതിന് ശേഷം കുട്ടിയാന പിന്നാലെയുണ്ടല്ലോ എന്നുറപ്പിക്കാന്‍ പിൻകാലുകൾ പുറകിലേക്ക് നീട്ടി നിൽക്കുന്ന അമ്മയാനയും ദൃശ്യങ്ങളിലുണ്ട്.

കുട്ടിയാന റോഡ് മുറിച്ച് കടന്ന ശേഷമാണ് ആനക്കൂട്ടത്തിലെ മറ്റ് ആനകൾ റോഡ് മുറിച്ച് കടന്നത്.