play-sharp-fill
മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുകയില്‍; വീണയ്ക്കും കമ്പനിക്കുമെതിരായ ആരോപണത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുകയില്‍; വീണയ്ക്കും കമ്പനിക്കുമെതിരായ ആരോപണത്തില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: മകള്‍ വീണക്കും കന്മനിക്കുമെതിരായ ആരോപണത്തില്‍ നിയമസഭയില്‍ പ്രതികരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ആരോപണങ്ങള്‍ വ്യാജമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മകള്‍ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

‘നിങ്ങള്‍ ആരോപണം ഉയർത്തു. ജനം അത് സ്വീകരിക്കുമോയെന്ന് നോക്കാം. ഒരാരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോള്‍ കേള്‍ക്കുന്നില്ല. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങള്‍. ഇപ്പോള്‍ മകള്‍ക്കെതിരെ ആയി.
ബിരിയാണി ചെമ്പിനൊക്കെ മുൻപ് പറഞ്ഞതടക്കം ഒന്നും ഏശില്ല.- മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മകള്‍ക്കെതിരെ രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേന്ദ്ര സർക്കാരിനെ വിമർശിച്ചാണ് സഭയില്‍ നന്ദിപ്രമേയ ചർച്ചയുടെ അവസാന ഭാഗത്ത് മുഖ്യമന്ത്രി സംസാരിച്ച്‌ തുടങ്ങിയത്.

ധനകാര്യ കമ്മീഷൻ ശുപാർശ പോലും ലംഘിച്ചാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ ഒന്നിച്ച്‌ പ്രതിഷേധിക്കണമെന്ന ആവശ്യത്തോട് പ്രതിപക്ഷം വിമുഖത കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.