പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോക്സോ കേസിൽ ഉൾപ്പെടുത്തി 32 ദിവസം ജയിലിലടച്ചു: മനുഷ്യാവകാശ കമ്മീഷൻകേസെടുത്തു: ആൺകുട്ടിയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി: വിവാദമാകുന്നത് ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത കേസ്:
സ്വന്തം ലേഖകൻ
കോട്ടയം:. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോക്സോ കേസിൽ ഉൾപ്പെടുത്തി ജയിലിൽ അടച്ച നടപടിക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പോക്സോ കേസ് രജിസ്റ്റർ ചെയ്തചിങ്ങവനം പോലിസിന്റെസാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ഡിജീ പിക്ക് നിർദ്ദേശം നൽകി. തലശേരി സ്വദേശിയായ 19 കാരൻ നല്കിയ പരാതിയിലാണ് നടപടി.
2021 ലാണ് കോട്ടയം സ്വദേശിയായ 17 കാരിയും കണ്ണൂർ സ്വദേശിയായ 17 -കാരനും തമ്മിൽ വാട്സ് ആപ്പിൽ പരിചയപ്പെട്ടത്. ആൺകുട്ടി കോട്ടയത്തെത്തി പെൺകുട്ടിയെ പാർക്കിൽ വച്ച് കണ്ടു സംസാരിച്ചു. ഇക്കാര്യം പെൺ കുട്ടിയുടെ വീട്ടുകാർ അറിഞ്ഞു വഴക്കു പറഞ്ഞു. പിന്നീട് 2023 ജ ഫെബ്രുവരിയിൽ ചിങ്ങവനം പോലിസ് ആൺകുട്ടിയുടെ വീട്ടിലെത്തി അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
പെൺകുട്ടിയ ശല്യംചെയ്തുവെന്നാണ് കേസ് എന്നാണ് പോലീസ് ആൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചത്. കോടതിയിൽ എത്തിച്ചപ്പോഴാണ് പോക്നോ കേസിൽ പ്രതിയാണെന്നറിഞ്ഞത്. ഇതിന്റെ പേരിൽ ആൺകുട്ടിയുടെ അമ്മയെയും സഹോദരിയെയും വാടക വീട്ടിൽ നിന്ന് പുറത്താക്കി.
അറസ്റ്റിനെത്തിയ പോലീസ് ആൺകുട്ടിയുടെ സർട്ടിഫിക്കറ്റുകൾ എല്ലാമെടുത്ത് മാറ്റിക്കളഞ്ഞു. അതിനാൽ പ്രായം തെളിയിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുറ്റപത്രം നിലനിൽക്കില്ല എന്നു ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വ്യക്തമാക്കിയത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും അതിജീവിത യാണന്ന് കോടതി പറഞ്ഞു.ഒരാൾ മാത്രം കുറ്റക്കാരനാകില്ല. ഇവിടെ പോലീസിന്റെ ക്രമവിരുദ്ധമായ നടപടിയാണ് നിരപരാധിയായ ആൺകുട്ടി 32 ദിവസം ജയിലിൽ കിടക്കേണ്ടി വന്നത്. ഇതിനെ തിരേ ആൺകുട്ടി നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ട് കേസെടുത്തത്.
പോക്സോ കേസുകളുടെ ദുരുപയോഗമാണ് ഇവിടെ ഉണ്ടായിരിക്കുന്നതെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി. പോലീസ് അറിയാതെ ചെയ്തതല്ലെന്നും മന: പൂർവം കേസിൽ പ്പെടുത്തിയതാണെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥനെതിരേ ഡിപ്പാർട്ടുമെന്റൽ നടപടി ഉണ്ടാകും.