കട്ടപ്പന കുട്ടിക്കാനം പാതയിൽ നിയന്ത്രണം നഷ്ടമായ കെ എസ് ആർ ടി സി ബസ് അപകടത്തിൽ പെട്ടു; വൻ അപകടത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്

Spread the love

കട്ടപ്പന :  കട്ടപ്പന കുട്ടിക്കാനം പാതയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം നഷ്ടമായി പിന്നോട്ട് ഉരുണ്ട് അപകടത്തിൽപ്പെട്ടു കുട്ടിക്കാനം പള്ളിക്കുന്നിന് സമീപമാണ് നിയന്ത്രണം നഷ്ടമായി ബസ് അപകടത്തിൽ പെട്ടത് കെ എസ് ആർ ടി സി ബസ് ഡ്രൈവറുടെ അവസരോചിതമായ ഇടപെടീൽ മൂലം വലിയ അപകടം ഒഴിവായി .

video
play-sharp-fill

 

 

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത് കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം നിയന്ത്രണ് നഷ്ടമായാണ് ബസ് അപകടത്തിൽ പെട്ടത്. തിരുവനന്തപുരത്ത് നിന്നും കട്ടപ്പനക്ക് വരികയായിരുന്ന കട്ടപ്പന ഡിപ്പോ വക ബസ് ഓട്ടത്തിനിടെ എഞ്ചിനിൽ നിന്നും പിൻച ക്രത്തിലേക്ക് ബന്ധിപ്പിച്ചിരുന്ന ജോയിൻ്റ് ഒടിഞ്ഞതാണ് അപകട കാരണം.

 

‘ജോയിൻറ് ഓടിഞ്ഞ് എയർ പബിൻ്റെ ഹോസിൽ തട്ടി ഹോസിന് തകരാർ സംഭവിച്ചതോടെ ബ്രേക്കും നഷ്ടമായി. ഇതോടെ ബസ് 300 മീറ്റ റോളം പിറകോട്ട് ഉരുണ്ട് പോയി ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം സൈഡിലെ തിട്ടയിലേക്ക് ഇടിപ്പിച്ചു നിർത്തുകയായിരുന്നു. ബസിൽ 16 യാത്രികൾ ഉണ്ടായിരുന്നു ആർക്കും പരിക്കുകൾ ഇല്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group