
പൊളിറ്റിക്കൽ ഡെസ്ക്
കൊച്ചി: ശബരിമലയിലെ വർഗീയ ധ്രുവീകരണത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിടുന്ന ബിജെപി , കേന്ദ്ര സർക്കാരിന്റെ സഹായം ലഭിച്ച 26 ലക്ഷം മലയാളികളുടെ വീട്ടിൽ നേരിട്ട് എത്തുന്നു. കേന്ദ്ര സഹായം വോട്ടാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ സംസ്ഥാന ബിജെപി നേതൃത്വം ഇപ്പോൾ ഇത്തരത്തിൽ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ഒരുവര്‍ഷം മുമ്പ് ബി.ജെ.പി കണക്കെടുത്തപ്പോള്‍ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ നേരിട്ടുള്ള വ്യക്തിഗത ഗുണഭോക്താക്കളായത് 26 ലക്ഷം പേരാണ്. പിന്നീട് അത് കൂടി. ഇത് കണക്കിലെടുത്ത് കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതിനായി യുവമോര്‍ച്ച, മഹിളാ മോര്‍ച്ച, കിസാന്‍ മോര്‍ച്ച, പട്ടിക ജാതി മോര്‍ച്ച, പട്ടിക വര്‍ഗ മോര്‍ച്ച തുടങ്ങിയവയുടെ സേവനം പ്രയോജനപ്പെടുത്തും.
നേരത്തെ ദേശീയ തലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പദ്ധതികളുടെ ഗുണഭോക്താക്കളായ 22 കോടി പേരെ ലക്ഷ്യം വയ്ക്കാനാണ് ബി.ജെ.പി ലക്ഷ്യം വച്ചിരുന്നത്. അതിന് ശേഷമാണ് ആയുഷ്മാന്‍ ഭാരത് എന്ന ലോകത്തിലെ ഏറ്രവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ആവിഷ്കരിച്ചത്. പത്ത് കോടി പേര്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. ആശ, അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള വേതന വര്‍ദ്ധന, ഇ.എസ്.ഐ പരിധി വര്‍ദ്ധിപ്പിച്ചത്, ആദായി നികുതി പരിധി ഉയര്‍ത്തിയത് തുടങ്ങിയവയെല്ലാം നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 17 കോടി വോട്ടാണ് ദേശീയതലത്തില്‍ ബി.ജെ.പിക്ക് ലഭിച്ചത്.
പദ്ധതികള്‍ നിരവധി
യുവാക്കള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്‍കുന്ന മുദ്രാ വായ്പ , പാവപ്പെട്ടവര്‍ക്ക് സൗജന്യ പാചക വാതകം നല്‍കുന്ന ഉജ്ജ്വല യോജന.