video
play-sharp-fill

കോട്ടയം ജില്ലയില്‍ പട്ടികജാതി വികസനവകുപ്പിന് കീഴിലെ നെടുംകാവ് വയല്‍, കുറിച്ചി, മാടപ്പള്ളി, മധുരവേലി എന്നീ ഐ.റ്റി.ഐ.കളില്‍ അപ്രന്റീസ് ക്ലര്‍ക്ക് ഒഴിവ്

കോട്ടയം ജില്ലയില്‍ പട്ടികജാതി വികസനവകുപ്പിന് കീഴിലെ നെടുംകാവ് വയല്‍, കുറിച്ചി, മാടപ്പള്ളി, മധുരവേലി എന്നീ ഐ.റ്റി.ഐ.കളില്‍ അപ്രന്റീസ് ക്ലര്‍ക്ക് ഒഴിവ്

Spread the love

കോട്ടയം: ജില്ലയില്‍ പട്ടികജാതി വികസനവകുപ്പിന് കീഴിലെ നെടുംകാവ് വയല്‍, കുറിച്ചി, മാടപ്പള്ളി, മധുരവേലി എന്നീ ഐ.റ്റി.ഐ.കളിലെ അപ്രന്റീസ് ക്ലർക്കുമാരുടെ നാല് താല്‍ക്കാലിക ഒഴിവുണ്ട്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഡി.സി.എ/സി.ഒ.പി.എ. മലയാളം കമ്ബ്യൂട്ടിംഗില്‍ അറിവുണ്ടായിരിക്കണം. മാസം 10,000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷഫോറം ലഭിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ ലഭ്യമാക്കേണ്ട അവസാനതീയതി ഫെബ്രുവരി 10. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481- 2562503.