
ഗാന്ധിനഗര്‍: അനധികൃത സ്വത്ത് സമ്ബാദനത്തിന്‍റെ പേരില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ.വാസുദേവന്‍ നമ്ബൂതിരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ലെങ്കിലും ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നു.
ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം വിജിലന്‍സ് സംഘം ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് പിടികൂടുകയും ഡോക്ടര്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അവധിയിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസം ഡ്യൂട്ടിയില്‍ പ്രവേശിച്ചിരുന്നു. ഇന്നലെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പ്രഖ്യാപിക്കുമ്ബോള്‍ അദ്ദേഹം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലായിരുന്നു. 12 കോടി രൂപ അനധികൃത സ്വത്ത് സമ്ബാദിച്ചുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2013 മുതല്‍ 2018 വരെ ഇദ്ദേഹം അനധികൃതമായി സ്വത്ത് സമ്ബാദനം നടത്തിയെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തില്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നായിരുന്നു വിജിലന്‍സിന്‍റെ ശിപാര്‍ശ.

Whatsapp Group 1 | Whatsapp Group 2 |Telegram Group