
കേരളാ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെ യോഗത്തിന് ശേഷം പുറത്തിറങ്ങി റോഡ് മുറിച്ച് കടന്ന രണ്ട് പ്രവർത്തകർ നിയന്ത്രണം തെറ്റിയെത്തിയ മിനിലോറിയിടിച്ച് മരിച്ചു ; അപകടം കോട്ടയം കുറിച്ചിയിൽ
കോട്ടയം:കോട്ടയം ചങ്ങനാശ്ശേരി കുറിച്ചിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു.ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്ബില്‍ പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്.
എം.സി റോഡില്‍ കുറിച്ചി ഇന്ന് രാത്രി എട്ട് മണിയോടെ ആയിരുന്നു അപകടം. കേരള കർഷക യൂനിയന്‍റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഓടിക്കൂടിയവർ ചേർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0