
സ്വന്തം ലേഖകൻ
പാലക്കാട്: പൊലീസ് സംഘം വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു. ഇന്ന് വൈകിട്ടോടെയാണ് സംഭവം.കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയതിനിടെയാണ് സംഭവം. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കമുള്ള സംഘമാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്.
മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും സംഘത്തിലുണ്ട്. കഞ്ചാവ് തോട്ടം തെരയുന്നതിനായാണ് പൊലീസ് സംഘം വനത്തിലെത്തിയത്. ഇതിനിടയില്‍ വഴി തെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, പൊലീസ് സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഘത്തോടൊപ്പമുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് പൊലീസ് അറിയിക്കുന്നത്.