കൂട്ടുകാര്‍ക്കൊപ്പം വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് വീണ് നാല് വയസുകാരന്‍ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബകിന്റെ ജീവന്‍ പൊലിഞ്ഞത്.

ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത് കുട്ടി കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഗേറ്റ് തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഗേറ്റ് അപകടാവസ്ഥയിലായിരുന്നു എന്നാണ് വിവരം.