കെ.എം.മാണിയുടെ 91-ാം ജന്മവാർഷികം ഇന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസ് (എം) നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.എം.മാണിയുടെ 91-ാം ജന്മവാർഷികമാണ് ഇന്ന് .

1933 ജനുവരി 30 നാണ് കെ.എം.മാണിയുടെ ജനനം. പാലാ നിയമസഭാ മണ്ഡലത്തിൽ നിന്ന് 13 തവണ വിജയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ചതിന്റെ റെക്കോർഡ് കെ.എം.മാണിയുടെ പേരിലാണ്. 24 വർഷം ധനം, നിയമം, ആഭ്യന്തരം, തുറുമുഖം, ഗതാഗതം, ജലസേചനം, റവന്യു, ഭവനനിർമാണം, വൈദ്യുതി തുടങ്ങിയ വകുപ്പുകളിൽ മന്ത്രിയായിരുന്നു.

സംസ്ഥാനത്തു കൂടുതൽ കാലം ധനവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും അദ്ദേഹമാണ്.
കേരളത്തിൽ കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോർഡും കെ.എം.മാണിയുടെ പേരിലാണ്. 13 ബജറ്റുകൾ.

2019 ഏപ്രിൽ 9 ന് അന്തരിച്ചു. മണ്ഡലം രൂപീകൃതമായ കാലം മുതൽ മരണം വരെ പാലായുടെ നിയമസഭാംഗമായിരുന്നു.