
തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാൻ 2019 സെപ്റ്റംബറിലാണ് കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ 1,095 ദിവസങ്ങളില്‍ 328 ദിവസം ഗവർണർ കേരളത്തിനു പുറത്തായിരുന്നു.
2021 ജൂലൈ 29 മുതല്‍ ഈ മാസം 1 വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ വിമാനയാത്ര നടത്തിയ ഗവർണർമാരുടെ പട്ടികയില്‍ ഇടം നേടിയത്. മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പാണ് പലവട്ടം രാജ്ഭവനോട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും നല്‍കാത്ത ഈ വിവരം ഒടുവില്‍ പുറത്തുവിട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗവർണറുടെ പതിവായുള്ള യാത്രകള്‍ക്കെതിരെ അടുത്തിടെ മന്ത്രിമാർ രംഗത്തു വന്നിരുന്നു. ഗവർണറുടെ യാത്രയ്ക്കായി ബജറ്റില്‍ മാറ്റി വച്ചതിന്റെ 20 ഇരട്ടി വരെ സർക്കാർ നല്‍കേണ്ടി വരുന്നുവെന്നും ആക്ഷേപമുണ്ടായി.
മിക്ക യാത്രകളും ഡല്‍ഹി വഴിയും മംഗളൂരു വഴിയും സ്വദേശമായ യുപിയിലേക്കായിരുന്നു.മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും പലവട്ടം യാത്ര ചെയ്തു. ഗുജറാത്ത്, തെലങ്കാന, ഹരിയാന, അസം, ഗോവ, ബംഗാള്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കും ഗവർണർ യാത്ര നടത്തി.
ഗവർണർ കേരളത്തിനു പുറത്തുപോകുമ്ബോള്‍ സംസ്ഥാന സർക്കാരിനെ അറിയിക്കണമെന്നു ചട്ടമുണ്ട്. ഇതനുസരിച്ചു ലഭിച്ച വിവരങ്ങളാണു പൊതുഭരണ വകുപ്പു പുറത്തുവിട്ടത്.