പത്തനംതിട്ടയിൽ പിരിഞ്ഞുകഴിയുന്ന ഭാര്യയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു; മരിച്ചത് ചങ്ങനാശേരി സ്വദേശി

Spread the love

പത്തനംതിട്ട: പിരിഞ്ഞുകഴിയുന്ന ഭാര്യയുടെ വീട്ടിലെത്തിയ യുവാവ് തീ കൊളുത്തി മരിച്ചു.

ചങ്ങനാശേരി പൊട്ടശേരി പുത്തൻപുരയില്‍ പി.ബി.ഹാഷിം (39) ആണ് മരിച്ചത്‌.

ഭാര്യയുടെ വലഞ്ചുഴിയിലെ വീടിനു മുന്നില്‍ ഞായറാഴ്‌ച രാത്രി 12.30ന് ആയിരുന്നു സംഭവം.
വിവരമറിഞ്ഞ്‌ പത്തനംതിട്ട അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും ഹാഷിം മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹാഷിമും ഭാര്യയും രണ്ട് വർഷമായി പിരിഞ്ഞു താമസിക്കുകയാണ്‌. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളാണ്‌ ആത്മഹത്യക്ക്‌ കാരണമെന്നാണ് വിവരം.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ കൈമാറി.