
ബ്ലൂംഫോണ്ടെയ്ൻ : അണ്ടർ 19 ലോകകപ്പില്‍ സൂപ്പർ സിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഗ്രൂപ്പ് എയിലെ ചാമ്ബ്യൻമാരായ ഇന്ത്യ ഇന്ന് സൂപ്പർ സിക്സിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലൻഡിനെ നേരിടും.
ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാരായാണ് ന്യൂസിലൻഡ് സൂപ്പർ സിക്സിലെത്തിയത്. ബ്ലൂംഫോണ്ടെയ്നിലെ മംഗൗഗ് ഓവലില്‍ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.30 മുതലാണ് മത്സരം.ഗ്രൂപ്പ് എ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് ഉദയ് ശരണ്‍ നയിക്കുന്ന ടീം ഇന്ത്യ.ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 84 റണ്‍സിന് കീഴടക്കിയ ഇന്ത്യ അടുത്ത മത്സരങ്ങളില്‍ അയർലൻഡിനേയും യു.എസ്. എയേയും കീഴടക്കിയത് 201 റണ്‍സിനാണ്.
ഗ്രൂപ്പ് ഡിയില്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമാണ് ന്യൂസിലൻഡ് നേടിയത് അവസാന മത്സരത്തില്‍ പാകിസ്ഥാനോട് അവർ തോറ്റിരുന്നു. ഇന്ത്യയ്ക്ക് സൂപ്പർ സിക്സില് നേപ്പാളിനെതിരെയും മത്സരമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group