
കണമല: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വനത്തില്‍ നിന്ന് പാഞ്ഞെത്തിയ കാട്ടുപോത്ത് എടുത്തു ചാടി. ബോണറ്റ് തകര്‍ന്ന് നിയന്ത്രണം തെറ്റിയ കാറില്‍ നിന്നും യാത്രക്കാര്‍ പരിക്കുകള്‍ ഇല്ലാതെ അദ്ഭുതകരമായി രക്ഷപെട്ടു.
ഇന്നലെ എരുമേലി പമ്പ ശബരിമല പാതയില്‍ കണമല കഴിഞ്ഞു തുലാപ്പള്ളി ആലപ്പാട്ട് ജംഗഷനില്‍ നിന്നും വടശേരിക്കര പമ്പ റോഡിലേക്ക് എത്തുന്ന റോഡില്‍ പഞ്ചാരമണല്‍ ഭാഗത്ത് വച്ചായിരുന്നു സംഭവം.
തുലാപ്പള്ളി സ്വദേശികളായ തിനയപ്ലാക്കല്‍ ഷിനു, പയ്യാനിപള്ളി ശശി എന്നിവര്‍ ആങ്ങമൂഴിയിലുള്ള ബന്ധു വീട്ടിലേക്ക് പോകാന്‍ കാറില്‍ സഞ്ചരിക്കുമ്ബോഴാണ് പഞ്ചാരമണല്‍ മണല്‍ ഭാഗത്ത് വച്ച് കാട്ട് പോത്ത് കാറിന്റെ മുകളിലേക്ക് എടുത്ത് ചാടിയത്. കാറിന്റെ മുന്‍വശത്തെ ബോണറ്റ് തകര്‍ന്നെങ്കിലും ആർക്കും അപകടകരമായ പരിക്കുകൾ ഏറ്റിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group