
സ്വപ്ന വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ ലോകത്തോട് വിടപറഞ്ഞ് വധു. കാൻസർ ബാധിതയായ കറ്റെലെൻ ഗ്രീൻ എന്ന 24-കാരിയാണ് മരണത്തിന് കീഴടങ്ങിയത്.കറ്റെലെന്റേയും ഇംഗ്ലണ്ടിലെ ടെല്‍ഫോഡുകാരനായ ബില്ലി ഗ്രീനിന്റെ വിവാഹം കഴിഞ്ഞ നവംബറിലാണ് നടന്നത്.
കറ്റെലന്റെ ആഗ്രഹപ്രകാരം സ്റ്റാൻഫോർഡ് ഫാമില്‍ ക്രിസ്മസ് തീമിലായിരുന്നു വിവാഹാഘോഷം.മഞ്ഞു പെയ്യുന്ന പശ്ചാത്തലത്തില്‍ വെള്ള ഗൗണ്‍ ധരിച്ച് അച്ഛന്റെ കൈപിടിച്ചാണ് കറ്റെലൻ വിവാഹവേദിയിലെത്തിയത്. ക്രിസമസ് അപ്പൂപ്പന്റെ വേഷത്തിലായിരുന്നു അച്ഛൻ. ബില്ലി ഗ്രീൻ നീല സ്യൂട്ടിലും ചടങ്ങിനെത്തി.
വിവാഹവസ്ത്രവും ഫോട്ടോഗ്രാഫറും വേദിയുമെല്ലാം ഉള്‍പ്പെടെ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സ്റ്റാൻഫോർഡ് ഫാം അധികൃതർ സൗജന്യമായാണ് നല്‍കിയത്. 19-ാം വയസിലാണ് കറ്റെലന് അർബുദം സ്ഥിരീകരിച്ചത്. രണ്ട് തവണ അർബുദത്തില്‍ നിന്ന് രക്ഷപ്പെട്ട കറ്റെലനെ മൂന്നാം തവണയും രോഗം കീഴടക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ ഡോക്ടർമാർക്കും അവരെ രക്ഷിക്കാനായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group