
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കുടുംബ പെന്‍ഷന്‍ സംബന്ധിച്ച് സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. വനിതാ ജീവനക്കാര്‍ക്ക് ഭര്‍ത്താവിന് പകരമായി ആണ്‍മക്കളുടെയോ പെണ്‍മക്കളുടെയോ പേര് നല്‍കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ ചട്ടം ഭേദഗതി ചെയ്ത് ഔദ്യോഗിക ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി.
ഇതുപ്രകാരം വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തങ്ങള്‍ മരിച്ചാല്‍ ലഭിക്കുന്ന കുടുംബ പെന്‍ഷന് തങ്ങളുടെ കുട്ടിയെയോ കുട്ടികളെയോ നോമിനിയായി വെക്കാം. നേരത്തെ ജീവിതപങ്കാളിയെ മാത്രമേ നോമിനിയാക്കാന്‍ പറ്റുമായിരുന്നുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചില പ്രത്യേക സാഹചര്യങ്ങളിലും ജീവത പങ്കാളി മരിക്കുകയോ അയോഗ്യരാകുകയോ ചെയ്താല്‍ മാത്രമേ മറ്റു കുടുംബാംഗങ്ങളെ നോമിനിയായി വെക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.