കോട്ടയം ജില്ലാ ആശുപത്രിയിൽ അത്യാധുനിക മോർച്ചറി ഉദ്ഘാടനം ചെയ്തു ..
സ്വന്തംലേഖകൻ
കോട്ടയം ജില്ലാ ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ മോർച്ചറി പ്രവർത്തനം ആരംഭിച്ചു. കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ സോനായാണ് ഉദ്ഘാടനം ചെയ്തത്.
മോർച്ചറിക്കായി നഗരസഭയാണ് ഇരുപതു ലക്ഷം രൂപ ഫണ്ട് അനുവദിച്ചത്. ഒരേ സമയം ആറ് മൃതദേഹങ്ങൾ ഇവിടെ സൂക്ഷിക്കാം. ഒരു പോലീസ് സർജനെയും നിയമിച്ചിട്ടുണ്ട് .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പാമ്പാടി ,ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.ബിന്ദുകുമാരി, നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Third Eye News Live
0