
തിരുവനന്തപുരം: കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്.
വട്ടപ്പാറയില്‍ ആയിരുന്നു അപകടം.
മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ടായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്ക്ക് പരിക്കേറ്റ മൂന്ന് പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. വട്ടപ്പാറയില്‍ നിന്ന് വെമ്ബായത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകട കാരണം അറിയില്ല.