ചോറ്റാനിക്കര ക്ഷേത്രത്തിൽ ഗുരുതിക്ക് ചുണ്ണാമ്പിനു പകരം ബ്ലീച്ചിങ്ങ് പൗഡർ , അന്വേഷണം തുടങ്ങി..
സ്വന്തംലേഖകൻ
ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കീഴ്‌ക്കാവിൽ ഭഗവതിക്ക് പ്രധാന വഴിപാടായ ഗുരുതി തയാറാക്കുന്നതിന് ചുണ്ണാമ്പിനുപകരം ഉപയോഗിച്ചത് ബ്ലീച്ചിങ് പൗഡർ. എന്നാൽ മേൽശാന്തിക്ക് സംശയം തോന്നിയത്തോടെ ഗുരുതി ഭഗവതിക്ക് തർപ്പണം ചെയ്തില്ല. ഞായറാഴ്ച രാത്രി യാണ് സംഭവം നടന്നത്. ഇതേക്കുറിച്ച് ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ക്ഷേത്രത്തിലെ കീഴ്‌ക്കാവ് ശാന്തിയുടെ സഹായികളായ രണ്ട് ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റിനിർത്തി. നാല് ദേവസ്വം ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
Third Eye News Live
0