പരിമിത സൗകര്യത്തിൽ മെച്ചപ്പെട്ട വരുമാനമുണ്ടാക്കുന്നതിനെകുറിച്ച് പഠിക്കാൻ ചെക്ക് റിപബ്ലിക് യൂണിവേഴ്സിറ്റി സാമ്പത്തിക ശാസ്ത്ര മേധാവി കുമരകത്ത് :

Spread the love

 

സ്വന്തം ലേഖകൻ
കുമരകം : ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് സർവ്വകലാശാല സാമ്പത്തിക ശാസ്ത്ര മേധാവി ഡോ: മിറോസ്ലാവ ബാവറോവ കുമരകം റീജിയണൽ അഗ്രികൾചറൽ റിസേർച്ച് സ്റ്റേഷനിലും കൃഷിയിടങ്ങളിലും സന്ദർശനം നടത്തി. ചെറുകിട നാമമാത്ര കർഷകരുടെ പരിമിതമായ സൗകര്യത്തിൽ എങ്ങനെ സുസ്ഥിര വരുമാനം നേടാനാകാം എന്നതിനെ കുറിച്ച് ആഫ്രിക്ക, ഏഷ്യാ എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിൽ പഠനം നടത്തുന്നതിൻ്റെ ഭാഗമായാണ് കുമരകത്ത് എത്തിയത്.

video
play-sharp-fill

കേരളത്തിലെ പരിമിതമായ ചുറ്റുപാടുകളിലും സൗകര്യങ്ങളിലും എങ്ങനെ സുസ്ഥിര വരുമാനം ഉറപ്പാക്കാമെന്നു നേരിൽ കണ്ടു പഠിക്കുകയാണ് സന്ദർശന ലക്ഷ്യം.

വെച്ചുർ പഞ്ചായത്തിൽ സംയാേജിത കൃഷി വിജയകരമായി നടത്തിവരുന്ന തേവേരി സുരേഷ് ബാബുവിൻ്റെ കൃഷിയിടമാണ് സന്ദർശിച്ചത്. നെൽകൃഷിക്കൊപ്പം മത്സ്യകൃഷി, പശു വളർത്തൽ, താറാവ്, കോഴി, പച്ചക്കറി തുടങ്ങി സംയോജിത കൃഷി സമ്പ്രദായത്തിൽ വിജയക്കൊടി പാറിച്ച് നിരവധി പുരസ്ക്കാരങ്ങൾ നേടിയ കർഷകനാണ് സുരേഷ് ബാബു. ഡോക്ടർ ബാവാറാേവയോടൊപ്പം അവരുടെ പിഎച്ച്ഡി വിദ്യാർത്ഥിനിയായ ലിജി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കാർഷിക സാമ്പത്തിക ശാസ്ത്രം അസിസ്റ്റൻ്റ് പ്രൊഫസർ ഡാേ : അനുസൂസൻ സാം, അഗ്രോണമി അസി.പ്രൊഫസർ ഡോ: വി.എസ്. ദേവി തുടങ്ങിയവരും സുരേഷിൻ്റെ കൃഷിയിട സന്ദർശനത്തിൽ പങ്കെടുത്തിരുന്നു.