കടുവാക്കുളത്തെ സപ്ലൈകോ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടരുത് : കേരള കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മറ്റി:

Spread the love

സ്വന്തം ലേഖകൻ
കോട്ടയം : വർഷങ്ങളായി കടുവാക്കുളത്ത് പ്രവർത്തിക്കുന്ന സപ്ളൈക്കോ സുപ്പർ മാർക്കറ്റ് സർക്കാർ അടച്ച് പൂട്ടുന്നതിനെതിരെ കേരള കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

video
play-sharp-fill

കേരള കോൺഗ്രസ് പനച്ചിക്കാട് മണ്ഡലം പ്രസിഡൻ്റ് ബാബു കുളിയാട്ടിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗം കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് എബി പൊന്നാട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോയി ചെട്ടിശേരി മുഖ്യപ്രഭാഷണം നടത്തി.

പ്രമോദ് കൃഷ്ണൻ , പി.പി മോഹനൻ , ജോൺസൺ വി. കുരുവിള , സുനിൽകുമാർ പരുത്തുംപാറ, പി.ജെ പുന്നൂസ് കണിയാമല , കൊച്ചുമോൻ പി.ജെ , കെ. എസ്. സി കോട്ടയം ജില്ലാ സെക്രട്ടറി അഭിഷേക് ബിജു , ബെൻ ജോൺസ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group