പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്ത് നിരന്തരം പീഡിപ്പിച്ച കേസ്; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

Spread the love

 

വയനാട്:  പ്രായപൂർത്തിയാകാത്ത  പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്ത് നിരന്തരം പീഡിപ്പിച്ച കേസില്‍ ദമ്ബതികളടക്കം മൂന്നുപേർ അറസ്റ്റിലായി വൈകിട്ടോടെ ഇവരെ റിമാൻഡ് ചെയ്തു. പൂതാടി കോട്ടവയല്‍ സ്വദേശി പ്രചിത്തൻ (45), ഭാര്യ സുജ്ഞാന (38) എന്നിവരെ മാനന്തവാടി ജില്ലാ ജയിലിലേക്കാണ് മാറ്റിയത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തപ്പോഴാണ് സുജ്ഞാന കുടുങ്ങിയത്.

 

 

 

ദമ്ബതികളുമായി അടുപ്പമുണ്ടായിരുന്ന സുരേഷ് (59) ഇതേ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലാണ്.പെണ്‍കുട്ടിയുടെ വീട്ടിലെ സാഹചര്യം മനസിലാക്കിയാണ് ദമ്ബതികള്‍ പെണ്‍കുട്ടിയുമായി അടുത്തത്. ഈ അടുപ്പമാണ് നിരന്തര ലൈംഗിക ചൂഷണത്തിന് വഴിവെച്ചത്. 2020 മുതല്‍ പ്രചിത്തന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നുണ്ട്. ഇവരുമായി അടുപ്പമുള്ള സുരേഷും സാഹചര്യം മുതലെടുത്ത്‌ പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. കുട്ടിയുടെ അമ്മ വിഷാദരോഗിയാണ്. അതുകൊണ്ട് പെണ്‍കുട്ടി വീട്ടുകാരില്‍ നിന്നും പീഡനവിവരം മറച്ചുവെച്ചു.

 

 

 

 

ഇതേസമയം പെണ്‍കുട്ടി മറ്റൊരു പ്രണയബന്ധത്തിലകപ്പെട്ടു. ഈ ബന്ധം നാട്ടില്‍ പാട്ടാക്കുമെന്ന് പറഞ്ഞ് ദമ്ബതികള്‍ ഭീഷണിപ്പെടുത്തി. കുട്ടിയുടെ നഗ്ന ഫോട്ടോകള്‍ പരസ്യപ്പെടുത്തുമെന്നുള്ള ഭീഷണിയും മുഴക്കി. ഇതോടെ വിവരം പുറത്തറിഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സുരേഷ് ആദ്യമേ അറസ്റ്റിലായി. ഒളിവിലായിരുന്ന ദമ്ബതികള്‍ ഇന്ന് കേണിച്ചിറ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group