ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ നിര്യാതനായി
ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ മൗലാന മുഹമ്മദ് ഈസാ ഫാദിൽ മമ്പഈ (81) നിര്യാതനായി.
ഈരാറ്റുപേട്ട അൽ ജാമിയത്തുൽ ഫൗസിയ ട്രസ്റ്റ് ചെയർമാൻ, ഫൗസിയ കോളേജ് ഓഫ് ആർട്സ് & ഇസ്ലാമിക് സ്റ്റഡീസ് പ്രിൻസിപ്പാൾ എന്നീ ചുമതല നിർവഹിച്ച് വരികയായിരുന്നു.
ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ചെയർമാനായി മുപ്പതു വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. കൂടാതെ മന്നാനിയ അറബി കോളേജ് വർക്കല, ഹസനിയ അറബി കോളേജ് കായംകുളം, നൂറുൽ ഹുദ അറബി കോളേജ് കാഞ്ഞിരപ്പള്ളി, മുനവ്വിറുൽ ഇസ്ലാം അറബി കോളേജ് കാരിക്കോട്, പുത്തൻപള്ളി അറബി കോളേജ് ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ പ്രിൻസിപ്പാളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദീർഘകാലം ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാമായിരുന്ന മുഹമ്മദ് അലിയാർ മൗലവിയുടെ മകനാണ്.
ഭാര്യ ജമീല ഈരാറ്റുപേട്ട ഇഞ്ചക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: അബ്ദുനൂർ മൗലവി (ഇമാം, വെട്ടം തീണ്ടാപ്പടി ജുമുഅ മസ്ജിദ്), അമീൻ മൗലവി അൽ ഹസനി (ഇമാം, ജബലുന്നൂർ ജുമുഅ മസ്ജിദ്, തേവരുപാറ), മുഹമ്മദ് ഉനൈസ് മൗലവി (ഇമാം, മസ്ജിദുൽ ഹുദ, നടയ്ക്കൽ),
മുഹമ്മദ് അർഷദ് (ബിസ്സിനസ്സ്),
മുഹമ്മദ് അൻവർ അബ്റാരി (ഇമാം, അറഫ ജുമുഅ മസ്ജിദ് ചക്കരപറമ്പ്), മുഹമ്മദ് അൻസർ ഫാറൂഖി (അധ്യാപകൻ, ഗൈഡൻസ് പബ്ലിക് സ്കൂൾ, ഈരാറ്റുപേട്ട) റുഷ്ദ.
മരുമക്കൾ: ഡി.എം മുഹമ്മദ് മൗലവി(ചെയർമാൻ, മജ് ലിസുൽ അബറാർ വടുതല) ബുഷ്റ, നസീറ (കായംകുളം) താഹിറ(കൊല്ലം), ഫാത്വിമ ചങ്ങനാശ്ശേരി, ഹഫ്സ, ഹസീന.
ഈരാറ്റുപേട്ട പുത്തൻപള്ളി ഇമാം മുഹമ്മദ് നദീർ മൗലവി, അബ്ദുറഷീദ് മൗലവി കരുനാഗപ്പള്ളി എന്നിവർ സഹോദരങ്ങളാണ്.
ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് 5.30 ന് ഈരാറ്റുപേട്ട പുത്തൻപള്ളി ജുമുഅ മസ്ജിദിൽ.