play-sharp-fill
ആയുര്‍വേദ ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനിയില്‍ നിന്നും ഒന്നര കോടി തട്ടി അമ്മയും മകളും ; ഡോക്ടറായ മകളുടെ വിവാഹ ആഘോഷങ്ങള്‍ അവസാനിക്കും മുൻപേ അറസ്റ്റും രേഖപ്പെടുത്തി ; തട്ടിപ്പിന്റെ പേരിൽ വനിതാ സെല്ലില്‍ കഴിയുന്ന യുകെയിലെ വനിതാ ഡോക്ടറുടെ ജോലി നഷ്ടമാകാനും സാധ്യത

ആയുര്‍വേദ ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനിയില്‍ നിന്നും ഒന്നര കോടി തട്ടി അമ്മയും മകളും ; ഡോക്ടറായ മകളുടെ വിവാഹ ആഘോഷങ്ങള്‍ അവസാനിക്കും മുൻപേ അറസ്റ്റും രേഖപ്പെടുത്തി ; തട്ടിപ്പിന്റെ പേരിൽ വനിതാ സെല്ലില്‍ കഴിയുന്ന യുകെയിലെ വനിതാ ഡോക്ടറുടെ ജോലി നഷ്ടമാകാനും സാധ്യത

സ്വന്തം ലേഖകൻ

ലണ്ടൻ: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മൂവാറ്റുപുഴ പൊലീസ് പങ്കുവച്ച വിവരങ്ങള്‍ ഞെട്ടലോടെയാണ് മലയാളികള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞത്.മൂവാറ്റുപുഴയില്‍ രണ്ടു പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള ദ്രോണി ആയുർവേദിക്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയും മകളും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയത് എന്നതിനേക്കാള്‍ ഞെട്ടലായതു മകള്‍ യുകെയില്‍ ഡോക്ടർ ആണെന്ന വെളിപ്പെടുത്തല്‍ കൂടിയാണ്. തികച്ചും അവിശ്വസനീയം ആയി തോന്നേണ്ട കാര്യത്തില്‍ മക്കളെ പഠിപ്പിക്കാൻ ഉള്ള ചെലവിലേക്കാണ് തട്ടിപ്പ് നടത്തിയത് എന്നാണ് അമ്മയായ രാജശ്രീ പൊലീസിനോട് വെളിപ്പെടുത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മകള്‍ ലക്ഷ്മി എസ് നായർ മാഞ്ചസ്റ്ററിലെ എൻഎച്ച്‌എസ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ആയാണ് ജോലി ചെയ്യുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മാസങ്ങള്‍ മാത്രം ആയി യുകെയില്‍ എത്തിയിട്ടുള്ളതിനാല്‍ ഇവരെക്കുറിച്ചു മലയാളി ഡോക്ടർമാർക്കിടയില്‍ കാര്യമായ വിവരം ഇല്ല എന്നതും ശ്രദ്ധേയമാണ്. ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ ഡോക്ടർമാരുടെ സംഘടനായ ബ്രിട്ടീഷ് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ ഭാരവാഹികള്‍ക്കും ലക്ഷ്മിയെ കുറിച്ച്‌ യാതൊരു ധാരണയുമില്ല. സാധാരണ ഡോക്ടർമാർ തൊഴില്‍പരമായി നിയമ നടപടികള്‍ നേരിടുമ്ബോള്‍ നിയമ സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ഓടിയെത്തുന്ന സംഘടനയാണ് ബിനാ. എന്നാല്‍ യുകെയില്‍ എത്തി കാലുറയ്ക്കും മുൻപേ പൊലീസ് പിടിയില്‍ ആകാനായിരുന്നു ലക്ഷ്മിയുടെ നിയോഗം. സ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ാമ്ബത്തിക തട്ടിപ്പില്‍ അകപ്പെട്ടതും യാത്ര വിലക്ക് നേരിടുന്നതിനാല്‍ യുകെയില്‍ ഉടൻ എത്താനാകാത്ത സാഹചര്യവും ലക്ഷ്മിയുടെ ജോലി തെറിപ്പിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. ഇവരുടെ പാസ്പോർട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പൊലീസ് കോടതിയില്‍ എത്തിക്കുന്നതിനാല്‍ ഉടൻ ഒരു വിദേശ യാത്രയ്ക്ക് ലക്ഷ്മിക്ക് ജയിലില്‍ നിന്നും റിമാൻഡ് കാലാവധി കഴിഞ്ഞു ഇറങ്ങിയാലും കാത്തിരിക്കേണ്ടി വരും.

മാത്രമല്ല കേസിന്റെ ഭാഗമായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുള്ളതിനാല്‍ ഏതു എയർപോർട്ടില്‍ ചെന്നാലും പിടി വീഴും എന്നാണ് ദ്രോണി ആയുവേദിക്സ് മാനേജർ ബിജു വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം ഇവരെ ദ്രോണി കമ്ബനിയില്‍ എത്തിച്ചു പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. അമ്മയും മകളും ഉള്‍പ്പെട്ട തട്ടിപ്പ് കേസ് എന്ന നിലയില്‍ പ്രതികളുമായി പൊലീസ് എത്തുമ്ബോള്‍ വലിയ ജനക്കൂട്ടവും സന്നിഹിതരായിരുന്നു. ഇൻസ്‌പെക്ടർ പി എം ബൈജു, എസ്‌ഐമാരായ വിഷ്ണു രാജ്, മാഹീൻ സലിം, എ എസ്‌ഐ ജോജി എന്നിവർ ഉള്‍പ്പെട്ട സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.

അതിനിടെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത അമ്മയും മകളും ഇപ്പോള്‍ കൊച്ചിയിലെ കാക്കനാട് വനിതാ സെല്ലിലാണ് കഴിയുന്നത്. തട്ടിപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാൻ ഇവരെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്നാണ് മൂവാറ്റുപുഴ പൊലീസ് പറയുന്നത്. വലിയ ആസൂത്രത്തോടെയാണ് ഏതാനും വർഷം മുൻപ് കമ്ബനിയില്‍ ജോലിക്ക് കയറിയ രാജശ്രീ തട്ടിപ്പിന് കളം ഒരുക്കിയത്. കമ്ബനിക്ക് കൂടുതല്‍ ഓർഡറുകള്‍ ലഭിച്ചിട്ടും നഷ്ടത്തിലേക്ക് നീങ്ങുന്നതായി കണക്കുകള്‍ കാണിച്ചതോടെയാണ് രാജശ്രീ അറിയാതെ കമ്ബനി ഉടമകള്‍ രഹസ്യ നിരീക്ഷണത്തിനു തയ്യാറായത്.

രഹസ്യ കാമറകള്‍ ഉപയോഗിച്ചും ലഭ്യമാക്കിയ തെളിവുകള്‍ പൊലീസിന് കോടതിയിലും സഹായകമാകും. ദ്രോണിയില്‍ അക്കൗണ്ട്സും മാർക്കറ്റിംഗും ഒരുമിച്ചു കൈകാര്യം ചെയ്തിരുന്ന രാജശ്രീയ്ക്ക് തന്റെ മുകളില്‍ ആരും കാര്യങ്ങള്‍ നോക്കാൻ ഇല്ലാതിരുന്നതും തട്ടിപ്പിന് തുണയായി. റഷ്യയില്‍ മെഡിസിൻ പഠിക്കുക എന്ന മകളുടെ ഭാരിച്ച വിദ്യാഭ്യാസ ചെലവ് താങ്ങാനാകാതെ വന്നതും തട്ടിപ്പിലേക്ക് നയിച്ച സാഹചര്യം ആണെന്ന് സൂചനയുണ്ട്. തട്ടിപ്പിന്റെ വിവരങ്ങള്‍ മകളുമായി പങ്കുവച്ചതും തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം മകള്‍ക്ക് അക്കൗണ്ടിലൂടെ നല്‍കിയതുമൊക്കെയാണ് ലക്ഷ്മിയെ കൂട്ടുപ്രതിയാക്കിയത്.

മാത്രമല്ല യുകെയിലും വ്യാപാര പങ്കാളിത്തം ഉണ്ടായിരുന്ന കമ്ബനിയുടെ പ്രവർത്തനത്തില്‍ ലക്ഷ്മി നേരിട്ട് ഇടപെട്ടിരുന്നോ എന്ന കാര്യം ഇനി പൊലീസ് അന്വേഷണത്തില്‍ തെളിയേണ്ടതാണ്. മകള്‍ വഴി കൂടുതല്‍ യുകെ ഉപയോക്താക്കളെ കമ്ബനിയിലേക്ക് എത്തിക്കാനും തട്ടിപ്പ് തുടരാനും രാജശ്രീ പദ്ധതി ഇട്ടിരുന്നോ എന്ന കാര്യവും പുറത്തു വരാനുണ്ട്. മികച്ച വിദ്യാഭ്യസം നേടിയിട്ടും മകള്‍ അമ്മയെ തട്ടിപ്പില്‍ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ല എന്നതാണ് നാട്ടുകാർക്കും ഇപ്പോള്‍ അത്ഭുതമായി മാറുന്നത്.

പരിധി വിട്ട ആഡംബരം ഒന്നും ജീവിത ശൈലിയില്‍ കാണിക്കാത്ത രാജശ്രീ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഉപയോഗിച്ച്‌ കൂടിയാണ് ആഴ്ചകള്‍ക്കു മുൻപ് മകളുടെ വിവാഹം ആഡംബരമായി നടത്തിയത് എന്നും സൂചനയുണ്ട്. തട്ടിപ്പില്‍ മകള്‍ക്കും പങ്കാളിത്തം ഉണ്ട് എന്ന സൂചന വന്നതോടെ വിവാഹത്തിനായി മകള്‍ നാട്ടില്‍ എത്താനായി കാത്തിരിക്കുക ആയിരുന്നു കമ്ബനി അധികൃതർ. ഇക്കഴിഞ്ഞ ഡിസംബർ 28നു വിവാഹം നടന്നതോടെ കൃത്യമായ തെളിവുകളോടെ കമ്ബനി അധികൃതർ പൊലീസിനെ സമീപിക്കുകയും തുടർന്നു പരാതി വാസ്തവം ആണെന്ന് ബോധ്യമായതോടെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുകയും ആയിരുന്നു.

രാജശ്രീയുടെയും ലക്ഷ്മിയുടെയും നീക്കങ്ങള്‍ കൃത്യമായി മനസിലാക്കി നീങ്ങിയ ദ്രോണി കമ്ബനി ഉടമകള്‍ തന്നെയാണ് ഈ കേസില്‍ പൊലീസിനേക്കാള്‍ വലിയ കയ്യടി നേടുന്നതും. നഷ്ടമായ പണം തിരികെ ലഭിക്കാൻ പോലും സാധ്യത ഇല്ലെങ്കിലും തട്ടിപ്പുകാരെ കെണി വച്ച്‌ കുടുക്കിയ രീതി തന്നെ അവരുടെ പ്രൊഫഷണല്‍ മികവിനും തെളിവായി മാറുന്നു.