play-sharp-fill
കുഞ്ചൻ സ്മാരകത്തിലെ അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് പതിനാറ് മാസം; 195 വിദ്യാര്‍ത്ഥികളുടെ കലാപഠനം നിലച്ചു

കുഞ്ചൻ സ്മാരകത്തിലെ അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് പതിനാറ് മാസം; 195 വിദ്യാര്‍ത്ഥികളുടെ കലാപഠനം നിലച്ചു

പാലക്കാട്: പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്തെ കുഞ്ചൻ സ്മാരകത്തിന്‍റെ പ്രവർത്തനം സാമ്പത്തിക പ്രതിസന്ധി കാരണം അവതാളത്തിലായി.

സംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിലെ ജീവനക്കാർക്ക് ശമ്പളം ഇല്ലാതായിട്ട് പതിനാറ് മാസം. പ്രതിഷേധ അധ്യാപകർ സൂചകമായി ദീർഘാവധിയില്‍ പോയതോടെ ഇവിടത്തെ കലാപഠനവും അനശ്ചിതത്വത്തിലായി.

1976 ലാണ് കുഞ്ചൻ നമ്ബ്യാരുടെ ജൻമഗൃഹമായ കലക്കത്ത് ഭവനം ഉള്‍പ്പെടെ സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കിയത്. വീടിന് പുറമെ തുള്ളല്‍ അവതരണത്തിനുള്ള കളിത്തട്ട്, മ്യൂസിയം എന്നിവ ഉള്‍പ്പെടുന്നതാണ് സ്മാരകം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരം ജീവനക്കാർ രണ്ട് പേരുണ്ട്. മൃദംഗം, തുള്ളല്‍, മോഹിനിയാട്ടം, വായ്പ്പാട്ട് എന്നിവ അഭ്യസിപ്പിക്കാൻ 7 അധ്യാപകരും. ഈ ജീവനക്കാർക്ക് ശമ്ബളം കിട്ടിയിട്ട് 16 മാസമായി. ശമ്പളം നല്‍കാമെന്ന് ഭരണ സമിതി പറഞ്ഞ തിയ്യതികളെല്ലാം തെറ്റിയതോടെ അധ്യാപകർ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ 195 വിദ്യാർത്ഥികളുടെ കലാപഠനം നിലച്ചു.