video
play-sharp-fill
ഓൺലൈൻ വിവാഹ തട്ടിപ്പ് , അനുഭവം  തുറന്നെഴുതി    യുവതിയുടെ കുറിപ്പ്..

ഓൺലൈൻ വിവാഹ തട്ടിപ്പ് , അനുഭവം തുറന്നെഴുതി യുവതിയുടെ കുറിപ്പ്..

സ്വന്തംലേഖകൻ

ഓൺലൈൻ വിവാഹത്തട്ടിപ്പിൽ കുടുങ്ങിയ സുഹൃത്തിന്റെ അനുഭവം തുറന്നെഴുതി യുവതിയുടെ കുറിപ്പ്. കേരളം മാട്രിമോണി യിലൂടെ ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച് പെൺകുട്ടികളുടെ ഫോട്ടോയും വിഡിയോയും ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പു നടത്തി വന്നിരുന്ന യുവാവിനെതിരെയാണ് തിരുവനന്തപുരം സ്വദേശിയായ ഗാഥാ എന്ന യുവതിയുടെ കുറിപ്പ്. തട്ടിപ്പുകാരനായ യുവാവിന്റെ പേര് ഉൾപ്പടെ ഉള്ള വിവരങ്ങളും ഫോട്ടോയും കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.

ഗാഥയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

CRIMINAL ALERT. വിവാഹ തട്ടിപ്പും അനുബന്ധ കുറ്റങ്ങളും.
ഇത് ഇങ്ങനെ എഴുതുന്നതിന്റെ നൈതികതയെ കുറിച്ച് ഒരു മാസത്തോളം ആലോചിച്ച ശേഷമാണ് പോസ്റ്റ് ചെയ്യുന്നത്. ക്ഷമിക്കാൻ ശ്രമിച്ചിട്ടും, ആ പോട്ടെ എന്ന് കരുതി വിട്ടുകളയാൻ ശ്രമിച്ചിട്ടും ഒന്നും പറ്റാത്തത് കൊണ്ട് കൂടിയാണ്.

ദേ ആ ഫോട്ടോയിൽ കാണുന്ന മഹാനെ ഞാൻ പരിചയപ്പെടുന്നത് എന്റെ അടുത്ത ഒരു സുഹൃത്തിന്റെ ഭാവി വരനായാണ്. പ്രൊഫൈൽ: Deepu Raj. എയിംസിൽ നിന്ന് എംബിബിസ്. നിംഹാൻസിൽ നിന്ന് സൈക്യാട്രിയിൽ ഗോൾഡ് മെഡലോടെ പോസ്റ്റ് ഗ്രേഡുയേഷൻ.തുടർന്ന് 8 വര്ഷം കാനഡയിൽ ജോലി. WHO യുമായി ചേർന്ന് വിവിധ പ്രൊജെക്ടുകൾ. ഇപ്പോൾ നിംഹാൻസിൽ WHO യുടെ പ്രോജെക്ടിൽ ജോലി ചെയ്യുന്നു. സെക്സോളജി ആണ് വിഷയം. ഇതിനിടെ സിവിൽ സർവീസ് എഴുതി ഐ.എഫ്.എസ് കിട്ടിയിരുന്നു. അത് പുല്ലു പോലെ വേണ്ട എന്ന് വച്ച്.
ഒരു ദിവസം എന്റെ സുഹൃത്ത് വിളിച്ചു പറഞ്ഞത് അവളുടെ ഭാവി വരൻ ഒരു സർവ്വേ ചെയ്യുന്നുണ്ടെന്നും അതിലേക്കു വിവാഹിതരും അവിവാഹിതരുമായ യുവതികളുമായി ഇന്റർവ്യൂ വേണം. ചോദ്യങ്ങൾ വളരെ ഓപ്പൺ ആയിരിക്കും. ഗാഥക്കു പ്രശ്നമില്ലെങ്കിൽ ജിത്തുമായി സംസാരിച്ചു ഒന്ന് പങ്കെടുക്കാമോ? ജിത്തുമായി സംസാരിച്ചു തന്നെ പങ്കെടുക്കാം എന്ന് സമ്മതിച്ചു.
അയാൾ വിളിക്കുന്നു. സാധാരണ ഒരു മെഡിക്കൽ ഇന്റർവ്യൂയിലേതു പോലെ തന്നെ ഉള്ള ചോദ്യങ്ങൾ. സംശയം തീരെ ഉണ്ടായില്ല. ഒരു അസാധാരണത്വം തോന്നിയത്, എന്റെ കുട്ടിക്കാലത്തു ഉണ്ടായ അബ്യുസിനെ കുറിച്ചും അത് എന്താണെന്ന് അന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞപ്പോഴുമുള്ള അയാളുടെ ചിരിയിലാണ്. ഇനിയുള്ള ചോദ്യങ്ങളിൽ മുഖഭാവം കൂടി പ്രധാനമാണ്, അതുകൊണ്ടു വീഡിയോ കാൾ ചെയ്യാം എന്ന് പറഞ്ഞു അയാൾ ഫോൺ വച്ചു.
ജിത്ത് വന്നു കാര്യങ്ങൾ വിശദമായി പറയുമ്പോഴാണ് സംഭാഷണത്തിനിടക്ക് അയാൾ ഉപയോഗിച്ച “ബൂബ്‌സ്” എന്ന വാക്കു സ്ട്രൈക്ക് ചെയ്തത്. ഒരു മെഡിക്കൽ പ്രൊഫഷണൽ ഒരിക്കലും ഇങ്ങനെ ഒരു വാക്കു ഉപയോഗിക്കില്ല എന്നിടത്തു നിന്ന് തുടങ്ങിയ സംശയം, കോൺസെന്റ് ഫോം പൂരിപ്പിക്കാതിരുന്നതും ഒക്കെ കൂട്ടി വായിച്ചപ്പോൾ വല്ലാതെ ബലപ്പെട്ടു. അയാളുടെ പേര് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോഴാണ് linkedIn പ്രൊഫൈൽ കാണുന്നത് സ്ക്രീന്ഷോട് താഴെ കൊടുത്തിട്ടുണ്ട്).
ഉടനെ എന്റെ സുഹൃത്തിനെ വിളിച്ചു. പരിചയം കേരള മാട്രിമോണിയിലൂടെയാണ്. നേരിട്ട് കണ്ടിട്ടില്ല. വീഡിയോ കാൾ ഒക്കെ ചെയ്തിട്ടുണ്ട്. ഞങ്ങൾ സംശയം പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ അയാൾ ക്രിമിനൽ ആണെന്ന് ബോധ്യപ്പെട്ടു. ഈ അനുഭവം എനിക്ക് മാത്രമല്ല, ഈ പേര് പറഞ്ഞു പല പെൺകുട്ടികളിൽ നിന്നും വളരെ പേർസണൽ ആയ വിവരങ്ങൾ അറിയുകയും വിഡിയോയും ഫോട്ടോയും ഉൾപ്പെടെ വാങ്ങുകയും ചെയ്തിട്ടുണ്ട്.
അന്ന് രാത്രി ഞാൻ അനുഭവിച്ച വേദന ചില്ലറയല്ല. ഇത്രയും വയലേറ്റഡ് ആയി തോന്നിയ സന്ദർഭങ്ങൾ വളരെ കുറവുമാണ്. അപ്പോൾ വിവാഹ തട്ടിപ്പിനിരയായ എന്റെ സുഹൃത്തിനെയും ഇത്തരം ഫോട്ടോകളും വിഡിയോകളും കൊടുത്ത മറ്റുള്ളവരുടെയും അവസ്ഥ എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. ഈ പെണ്കുട്ടികളിൽ നിന്നൊക്കെ അയാൾ ശേഖരിച്ച വിവരങ്ങളും ഫോട്ടോകളും ഒക്കെ ഏതെല്ലാം വിധത്തിൽ അയാൾ ഉപയോഗിച്ചിട്ടുണ്ടാകാം എന്നും അവരെ എങ്ങെനെയെല്ലാം ഭീഷണിപ്പെടുത്തിയിട്ടുണ്ടാകാം എന്നും ഊഹിക്കാവുന്നതേ ഉള്ളു.
അയാളുടെ ഫോട്ടോ ഇടണ്ടായിരുന്നു. അയാൾക്കും കുടുംബവും കുട്ടികളും ഒക്കെ ഉണ്ടാവില്ലേ എന്നൊന്നും ചോദിച്ചു ആരും ഈ വഴി വരണ്ട. അവരും ഇതൊക്കെ അറിയണം. കുറച്ചാളുകൾ രക്ഷപെടട്ടെ. ഇത് ചെയ്തില്ലെങ്കിൽ കുറച്ചു നാൾ കഴിയുമ്പോൾ ഇവൻ വീണ്ടും അവതരിക്കും. അത് ഉണ്ടാകരുത്. പിന്നെ ഈ ഭൂലോകത്തിൽ ഒരു തെണ്ടിയെയും വിശ്വസിക്കരുത്.
share this if you could. spread the alert. ഇനി ഒരാൾക്ക് കൂടി പറ്റരുതല്ലോ.