ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതി വർഷങ്ങൾക്ക് ശേഷം എരുമേലി പോലീസിന്റെ പിടിയിൽ ; ജില്ലാ പോലീസ് മേധാവി കെ.കാർത്തികിന്റെ നിർദേശത്തെ തുടർന്നാണ് നടപടി 

Spread the love

സ്വന്തം ലേഖകൻ 

എരുമേലി: ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന കഞ്ചാവ് കേസിലെ പ്രതിയെ വർഷങ്ങൾക്ക് ശേഷം പോലീസ് പിടികൂടി. ഇടുക്കി കരുണാപുരം, ചേറ്റുകുഴി ഭാഗത്ത് വട്ടോളിൽ വീട്ടിൽ സഞ്ജു വർഗീസ് (33) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ 2013 ഡിസംബർ 23 ആം തീയതി എരുമേലി പേട്ടകവല ഭാഗത്ത് വെച്ച് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോവുകയും ചെയ്തു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാസ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി സ്റ്റേഷൻ എസ്. ഐ ശാന്തി കെ.ബാബു, സി.പി.ഓ മാരായ മനോജ്, ബോബി സുധീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.