
തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവം: നാളെ കൊടിയേറ്റ്: രഥോത്സവം 28 – ന്:
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ(ഞായർ, കൊടിയേറും. പ്രസിദ്ധമായ രഥോത്സവം ആറാട്ടുദിവസമായ 28 – ന് നടക്കും. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിയുടെയും മേൽശാന്തി മണപ്പിള്ളി മന വിഷ്ണുനമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നാളെ വൈകുന്നേരം 6-നാണ് കൊടിയേറ്റ്.
6.30 – ന് ചുററു വിളക്ക്. 7 – ന് ബ്രാഹ്മണ സമൂഹം വനിതാ വിഭാഗത്തിന്റെ അഷ്ടപതി . 8 – ന് ഭജന, കോലാട്ടം. 22 – ന് 11 – ന് അയോദ്ധ്യാ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ സംപ്രേ ക്ഷണം. 7 – ന് ഡോ.സുജ വേണുഗോപാലിന്റെ മോഹിനിയാട്ടം. 8 – ന് കുച്ചുപ്പുടി 9.30 – ന് വിളക്ക് എഴുന്നള്ളിപ്പ് 23 – ന് രാത്രി 8 – ന് നൃത്തം. 9.30-ന് വിളക്ക് എഴുന്നള്ളിപ്പ്. 26-ന് രാത്രി 7.30 – ന് നൃത്തം. 8.30 ന് ഭക്തിഗാനമഞ്ജരി’ 27 – ന് രാത്രി 7.30-ന് കഥകളി . 10 – ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. ആറാട്ടുദിവസമായ 28 – ന് വൈകുന്നേരം 4 – ന് തിരുനക്കര രഥോത്സവം. ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന രഥയാത്ര ടെമ്പിൾ കോർണർ, സെൻ ട്രൽ ജംഗ്ഷൻ ,ടി ബി റോഡ് വഴി കോടി മത ധർമ്മശാസ്താ ക്ഷേത്രം ,പള്ളിപ്പുറത്തു കാവ് ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പുളിമൂട് ജംഗ്ഷൻ വഴി ഗാന്ധി സ്ക്വയറിൽ എത്തും. 8 – ന് ഗാന്ധി സ്ക്വയറിൽ രഥോത്സവ വരവേൽപ്പ്. രാത്രി 9.30 – ന് ശേഷം ക്ഷേത്ര കുളത്തിൽ ആറാട്ട്. ഉത്സവ കമ്മിറ്റി സെക്രട്ടറി എസ്.പ്രദീപ് കുമാർ, കെ.എസ് മനക്കുട്ടൻ, കെ ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.