കേരള പൊലീസിലെ സ്വപ്ന ജോലി കയ്യെത്തും ദൂരത്ത്; പോലീസ് സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. അവസാന തീയതി ജനുവരി 31 : 45600 രൂപ മുതല്‍ 95600 രൂപ വരെ ശമ്പളം

Spread the love

 

തിരുവനന്തപുരം: കേരള പൊലീസിലെ സ്വപ്ന ജോലി കയ്യെത്തും ദൂരെ. പോലീസ് സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. 45600 രൂപ മുതല്‍ 95600 രൂപ വരെയാണ് ശമ്ബളം. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതല്‍ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും.

video
play-sharp-fill

 

 

 

 

ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനില്‍ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.