
കോഴിക്കോട് : താമരശ്ശേരി ജിവിഎച്ച് എസ്എസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ റാഗ് ചെയ്തതായി പരാതി.
പ്ലസ് വണ്‍ വിദ്യാർത്ഥിയായ ഷുഹൈബിനാണ് ഗുരുതര പരിക്കേറ്റത്. തോളെല്ലടക്കം പൊട്ടിയ ഷുഹൈബ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യൂണിഫോമിന്റെ മുഴുവൻ ബട്ടനും ഇടണമെന്ന് ആവശ്യപ്പെട്ടാണ് പ്ലസ്ടു വിദ്യാർത്ഥികള്‍ മർദ്ദിച്ചതെന്ന് ഷുഹൈബ് പറയുന്നു. ഇന്ന് വൈകിട്ടായിരുന്നു സംഭവം.



