
വേനൽച്ചൂട് , തൊഴിൽ സമയം പുനഃക്രമീകരിച്ചു..
സ്വന്തംലേഖകൻ
സംസ്ഥാനത്ത് വേനൽച്ചൂട് കൂടുന്ന സാഹചര്യത്തില്‍ വെയിലത്ത് നിന്ന് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍സമയം പുനഃക്രമീകരിച്ചു.
പകല്‍ ഷിഫ്റ്റില്‍ ജോലിചെയ്യുന്നവരുടെ സമയം രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ഏഴുമണിവരെ ആയിരിക്കും. ഉച്ചക്ക് 12.00 മണിമുതല്‍ വൈകുന്നേരം മൂന്നുവരെ ഇവര്‍ക്ക് വിശ്രമസമയമായിരിക്കും. രാവിലെയുള്ള ഷിഫ്റ്റുകള്‍ ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും, ഉച്ചക്ക് ശേഷമുള്ളവ വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന തരത്തിലും നിജപ്പെടുത്തുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും.
Third Eye News Live
0