
സ്വന്തം ലേഖകൻ
കുമരകം :എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി കുമരകത്ത് നിർമ്മിച്ച വീടിന്റെ താക്കോൽ മണ്ണാന്തറ ജെയിംസിന് മന്ത്രി വി എൻ. വാസവൻ കെെമാറി. വജ്ര ജൂബിലിയോട് അനുബന്ധിച്ച് സംസ്ഥാനത്ത് 60 അതിദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നാല് വീടുകൾ ആണ് നിർമ്മിച്ചത്.
കുമരകം ഒന്നാംകലുങ്കിന് സമീപമാണ് മണ്ണാന്തറ ജെയിംസിന് വീട് നിർമ്മിച്ചിരിക്കുന്നത്. കണ്ണാടിച്ചാൽ ജംഗ്ഷന് സമീപം ആമ്പൽ ചെടികൾ വിറ്റു കിട്ടുന്ന ചെ റിയ വരുമാനം കാെണ്ടാണ് ജെയിംസും രാേഗികളായ ഭാര്യയും മകനും നിലം പാെത്താറായ വീടിനുള്ളിൽ കഴിഞ്ഞു വന്നത്. .കുമരകം ഒന്നാം കലുങ്കിനു സമീപം ചേർന്നയോഗത്തിൽ എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എം എൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു ,
കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ് നായർ, വാർഡ് മെമ്പർ പി.എ.അനീഷ് , യൂണിയൻ ജില്ലാ സെക്രട്ടറി കെ ആർ അനിൽ കുമാർ , ഭവന നിർമ്മാണ സമിതി കൺവീനർ കെ ഡി സലിം കുമാർ തുടങ്ങിയവർ പ്രസംഗിച്ചു . യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് സുനിൽകുമാർ, ടി ഷാജി, വി.കെ. ഉദയൻ എന്നിവർ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group