റിലയൻസ് ജിയോ കേരളത്തിലുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്നു; കോട്ടയത്ത് ജനുവരി 15 മുതൽ സേവനം ആരംഭിച്ചു.

Spread the love

സെപ്റ്റംബർ 19 നാണ് രാജ്യത്ത് ജിയോ എയർ ഫൈബറിനു തുടക്കമിട്ടത്. കേരളത്തിൽ തിരുവനന്തപുരം നഗരത്തിൽ മാത്രമായിരുന്നു ജിയോ എയർ ഫൈബർ ലഭ്യമായിരുന്നത്. ഇപ്പോഴിതാ റിലയൻസ് ജിയോ കേരളത്തിലുടനീളം എയർ ഫൈബർ സേവനങ്ങൾ വ്യാപിപ്പിക്കുന്നു….

video
play-sharp-fill

 

ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡേറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 16 ഒടിടി പ്ലാറ്റുഫോമുകൾ ലഭ്യമാകും. മറ്റു രണ്ട് പ്ലാനുകളിലും 14 ഒടിടി ആപ്പുകൾ ലഭ്യമാണ്.

 

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. ഈ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തു ജിയോ എയർ ഫൈബർ സേവനങ്ങൾ 15-1-24 ന് രാവിലെ 12 am മുതൽ ആരംഭിച്ചതായി കോട്ടയത്തെ ജിയോ ഫൈബർ അധികൃതരായ ദിലീപ് കുമാർ ടി കെ (JCM), മനോജ്‌ നായർ (JCHL), അഖിൽ മോഹൻ (HSTL) എന്നിവർ അറിയിച്ചു. ആദ്യ സേവനം നൽകുന്നതിൽ സെയിൽസ് ഓഫിസിർമാരായ അനന്ദു, നന്ദു പങ്കാളികളായി.

 

For more details:

 

6282018732

6238811960