
എരുമേലി: ശബരിമല സീസണില്‍ വേര്‍തിരിച്ചിടാതെ മാലിന്യങ്ങള്‍ ഒരുമിച്ച് ശേഖരിച്ച് സംസ്കരണ യുണിറ്റില്‍ എത്തിച്ചത് വിനയായി. ശാസ്ത്രീയ മാര്‍ഗത്തില്‍ സംസ്‌കരിക്കാൻ കഴിയാത്ത നിലയില്‍ എരുമേലി പഞ്ചായത്തിന്‍റെ നേര്‍ച്ചപ്പാറയിലെ കമുകിൻകുഴി ഭാഗത്തെ സംസ്കരണ യൂണിറ്റില്‍ നിറഞ്ഞിരിക്കുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍.
സമാനമായ സ്ഥിതിയിലാണ് ശബരിമല കാനന പാതയും. ആയിരക്കണക്കിനു പ്ലാസ്റ്റിക് കുപ്പികളും ഡിസ്പോസിബിള്‍ സാധനങ്ങളും പാതയിലും വനത്തിലു കാളകെട്ടി ഭാഗത്തു കോരുത്തോട് റോഡിന്‍റെ വശങ്ങളിലും ചിതറിക്കിടക്കുകയാണ്. കച്ചവടം കഴിഞ്ഞു ഉപേക്ഷിച്ചതും അയ്യപ്പ ഭക്തര്‍ ഉപേക്ഷിച്ചതുമൊക്കെയാണ് ഇവ.
.വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ വന സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ വന പാതയില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്ലാസ്റ്റിക് ഇതില്‍നിന്നു വേര്‍തിരിച്ചു മാറ്റാനും കഴിയുന്നില്ല. മല പോലെ കുമിഞ്ഞ നിലയിലാണ് ഇതുള്‍പ്പടെ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ യുണിറ്റില്‍ നിറഞ്ഞിരിക്കുന്നത്. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group