ബൈക്കപകടത്തിൽ ഡിവൈഎഫ്ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റ് വിപിൻ മരിച്ചു: അപകടം കോട്ടയം പുത്തനങ്ങാടിയിൽ:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: പുത്തനങ്ങാടിക്കു സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. ഡിവൈഎഫ്‌ഐ ആയാംകുടി മേഖലാ വൈസ് പ്രസിഡന്റും മധുരവേലി യൂണിറ്റ് സെക്രട്ടറിയുമായ കപിക്കാട് തുരുത്തേൽ വിപിൻ സന്തോഷ് (ഉണ്ണിയമ്മ – 26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11.30നായിരുന്നു അപകടം.

video
play-sharp-fill

വിപിൻ സഞ്ചരിച്ച ബൈക്ക് മുമ്പേ പോയ സ്കൂട്ടറിൽ തട്ടിതെറിച്ച മറൊരു കാറിൽ ഇടിച്ച് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയത്തു നിന്നും തിരുവാതുക്കൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു വിപിൻ. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ വിപിന്റെ മരണം തലക്ഷണം സംഭവിച്ചു.

അപകടത്തെ തുടർന്ന് ഈ റോഡിൽ ഗതാഗത തടസവും സംഭവിച്ചു. മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്‌കാരം നാളെ (ജനുവരി 17 ബുധനാഴ്ച)രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group