കുമരകം ഗവ: വൊക്കേഷണൽ സ്കൂൾ യുപി വിഭാഗം ശാസ്ത്ര – ഗണിത ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു:

Spread the love

 

സ്വന്തം ലേഖകൻ

കുമരകം :ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ യു പി വിഭാഗത്തിൽ ശാസ്ത്ര- ഗണിത ശാസ്ത്ര ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുന്നതിനും ശാസ്ത്രാവബോധമുള്ളവരാക്കി മാറ്റുന്നതിനും വേണ്ടി സംഘടിപ്പിച്ച പ്രദർശനം ഗവ: വി.എച്ച് എസ്സ് എസ് പ്രിൻസിപ്പാൾ ബിയാട്രീസ് മരിയ ഉദ്ഘാടനം ചെയ്തു.

പി റ്റി എ പ്രസിഡൻ്റ് വി എസ് സുഗേഷ് അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി എം സുനിത സ്വാഗതം ആശംസിച്ചു. നിത്യ ജീവിതത്തിൽ പ്രായോഗികമാവുന്ന ശാസ്ത്രീയ തത്വങ്ങൾ ലഘു പരീക്ഷണങ്ങൾ വഴി വിശദമാക്കുന്ന രീതിയിലുള്ള പ്രദർശനമാണ് കുട്ടികൾ സംഘടിപ്പിച്ചത്. വിവിധ ഉപകരണങ്ങളുടെ നിശ്ചലമാതൃകകളും പ്രവർത്തന മാതൃകകളും പ്രദർശനത്തിനുണ്ടായിരുന്നു. ഗണിത ശാസ്ത്രത്തിലെ വിവിധ മോഡലുകളും ചാർട്ടുകളും ഗണിത ശാസ്ത്ര പ്രദർശനത്തിൽ ഒരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുക്തിചിന്ത വളർത്തുന്നതിന് പ്രാധാന്യം നൽകിയാണ് ഗണിത ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾക്കായി ശാസ്ത പ്രദർശനത്തിൻ്റെ ഒരു വർക്ക്ഷോപ്പ് ഹൈസ്കൂൾ എച്ച് എം സുനിത ടീച്ചറിൻ്റേയും ഹയർ സെക്കൻററി അധ്യാപിക ബിൻസ്. ടീച്ചറിൻ്റെയും നേതൃത്വത്തിൽ നടത്തിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ പി റ്റി എ അംഗം വിജയകുമാർ, സീനിയർ അധ്യാപകനായ വിജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ശാസ്ത്ര അധ്യാപികയായ രമ്യ നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരും രക്ഷാകർത്താക്കളും പ്രദർശനത്തിൽ പങ്കാളികളായി.