
തിരുവനന്തപുരം : കരാറില്‍ ഏര്‍പ്പെട്ടിരുന്ന ജാബുവ കമ്ബനിയെ കേന്ദ്ര സ്ഥാപനമായ എൻ.ടി.പി.സി ഏറ്റെടുത്തതോടെയാണിത്. കരാര്‍ പ്രകാരം 215 മെഗാവാട്ട് വൈദ്യുതി നല്‍കാനാവില്ലെന്നാണ് ജാബുവ പവര്‍ ലിമിറ്റഡിന്റെ നിലപാട്. 4.11രൂപയ്ക്ക് 115മെഗാവാട്ടും 4.29രൂപയ്ക്ക് 100മെഗാവാട്ടുമാണ് ജാബുവ നല്‍കേണ്ടത്.
മറ്റൊരു കമ്പനിയായ ജിൻഡാര്‍ പവര്‍ ലിമിറ്റഡ് വേറെ കരാറില്‍ ഒപ്പുവെച്ചുപോയതിനാല്‍ പഴയ കരാര്‍ പ്രകാരം 150മെഗാവാട്ട് വൈദ്യുതി നല്‍കാനാവില്ലെന്നാണ് അറിയിച്ചത്. 90കോടി രൂപയുടെ കുടിശിക നല്‍കിയാല്‍ 100 മെഗാവാട്ട് കരാര്‍ പ്രകാരം നല്‍കാമെന്ന് ജിൻഡാര്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡും അറിയിച്ചു. ഈ മൂന്ന് കമ്ബനികള്‍ ഒപ്പുവെച്ച നാല് കരാറുകള്‍ പ്രകാരം 465മെഗാവാട്ട് വൈദ്യുതിയാണ് കിട്ടേണ്ടത്.
കരാര്‍ ലംഘനത്തിന് നിയമനടപടി സ്വീകരിക്കാമെങ്കിലും കാലതാമസം നേരിടും. വേനല്‍ അടുത്തുവരുന്നതിനാല്‍ എത്രയും പെട്ടെന്ന് പരിഹാരം കാണാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. വേനലില്‍ 1000 മുതല്‍ 1500മെഗാവാട്ട് വരെ വൈദ്യുതിയുടെ കമ്മി നേരിടാൻ സാദ്ധ്യതയുണ്ട്. കൂടിയ വിലയ്ക്ക് വാങ്ങാനും കെ.എസ്.ഇ.ബി നീക്കം, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ദീര്‍ഘകാല കരാറുകള്‍ ആദ്യം റദ്ദാക്കിയ പശ്ചാത്തലത്തില്‍ നവംബറില്‍ കെ.എസ്.ഇ.ബി വിളിച്ച അഞ്ചുവര്‍ഷത്തെ ഹ്രസ്വകാല ടെൻഡറില്‍ പങ്കെടുത്ത കമ്ബനികള്‍ 403 മെഗാവാട്ട് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതില്‍ അദാനി പവര്‍ 303 മെഗാവാട്ട് 6.90 രൂപയ്ക്കും ഡി.ബി പവര്‍ 100 മെഗാവാട്ട് 6.97 രൂപയ്ക്കും നല്‍കാമെന്നാണ് അറിയിച്ചത്. റിവേഴ്സ് ബിഡിങ്ങില്‍ അത് 6.88 രൂപയായി കുറച്ചു.ഇതിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതിക്കാണ്.കെ.എസ്.ഇ.ബിയുടെ ശ്രമം. അംഗീകരിച്ചാല്‍, പഴയ കരാര്‍ പ്രകാരവും പുതിയ ഹ്രസ്വകാലകരാര്‍ പ്രകാരവും വേനല്‍കാലത്ത് 1000 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കാമെന്നാണ് പ്രതീക്ഷ. പക്ഷേ, ജനങ്ങള്‍ സാമ്ബത്തിക ഭാരം ചുമക്കേണ്ടിവരും. നിലവില്‍ യൂണിറ്റിന് 19 പൈസ സെസ് ഈടാക്കുന്നുണ്ട്. ഇത് വര്‍ദ്ധിപ്പിക്കാനുള്ള അനുമതിയും കെ.എസ്.ഇ.ബി. തേടുന്നുണ്ട്