കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്‌പകള്‍ അനുവദിക്കാൻ സമ്മര്‍ദ്ദം ചെലുത്തി; മന്ത്രി പി രാജീവിനെതിരെ ഇഡിയുടെ സത്യവാങ്‌മൂലം

Spread the love

കൊച്ചി: കരുവന്നൂ‌ര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മന്ത്രി പി രാജീവിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ‌ഡി).

കരുവന്നൂ‌ര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്‌പകള്‍ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഇഡി ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. മന്ത്രിക്കെതിരെ കരുവന്നൂര്‍‌ ബാങ്ക് മുൻ സെക്രട്ടറി സുനില്‍ കുമാറാണ് മൊഴി നല്‍കിയത്.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ കരുവന്നൂര്‍ ബാങ്കില്‍ നിയമവിരുദ്ധ വായ്‌പകള്‍ അനുവദിക്കാൻ മന്ത്രി പി രാജീവ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഇഡി സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കരുവന്നൂ‌ര്‍ ബാങ്ക് കള്ളപ്പണ കേസില്‍ തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് ഇഡി കഴിഞ്ഞദിവസം വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദേശം. ഹാജരാകുന്നതിന് എം എം വര്‍ഗീസിന് നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല.