
സ്വന്തം ലേഖകൻ
കുമരകം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടിൽ ഉൾപ്പെടുത്തി, കുമരകം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന “കേരഗ്രാമം” പദ്ധതിക്ക് പത്താം വാർഡിൽ തുടക്കമായി.
തെങ്ങിൻ തൈ നൽകിക്കൊണ്ട് പഞ്ചായത്തംഗം വി എൻ ജയകുമാർ വിതരണ ഉദ്ഘടനം നിർവഹിച്ചു. തൊഴിലാളികളിൽ ഏറ്റവും മുതിർന്ന അംഗമായ വട്ടത്തറ മറിയാമ്മ കുര്യനും, വീട്ടുടമ, കാരാട്ട് വിജയമ്മയും ചേർന്ന് തെങ്ങിൻ തൈ നട്ടുകൊണ്ട് നടീൽകർമ്മവും ഉദ്ഘാടനം ചെയ്തു. കേന്ദ്രതൊഴിലുറപ്പ് ഫണ്ടിൽ ഉൾപ്പെടുത്തി 8 ലക്ഷം മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കോഴിക്കോട് നിന്നും 8000 വിത്ത് തേങ്ങാ 47 രൂപ പ്രകാരം വാങ്ങി. തൊഴിലാളികൾ തന്നെ നഴ്സറി ഉണ്ടാക്കിയാണ് തൈകൾ കിളിപ്പിച്ച് എടുത്തത്. എഇ :ദേവിക ഷാജി, ഓവർസിയർമാരായ ജിതിൻ ശശിധരൻ, പ്രവദ ദേവരാജൻ, എന്നിവരുടെ മേൽനോട്ടത്തിൽ ആയിരുന്നു പദ്ധതി നിർവ്വഹണം.
തുടർന്ന് വിവിധ വാർഡുകളിലേക്ക് വിതരണത്തിനായി എത്തിച്ചു. കുമരകത്തെ മുഴുവൻ വീടുകളിലും തൊഴിലുറപ്പ് തൊഴിലാളികൾ നേരിട്ടത്തി തെങ്ങിൻ തൈ നട്ടുകൊടുക്കുന്ന രീതിയിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. വീടുകളിൽ തെങ്ങിൻ തൈ കൊടുത്താലും നട്ടുവെക്കാത്ത സാഹചര്യം കണക്കിലെടുത്താണ് തൊഴിലാളികൾ തന്നെ നട്ടുകൊടുക്കുന്ന രീതി പിന്തുടർന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തദ്ദേശീയമായി ഉള്ളതും ഉവിടുത്തെ ഭൂപ്രകൃതിക്ക് യോജിച്ചതുമായ നാണ്യ വിളകളെ സംരക്ഷിച്ചുകൊണ്ട്,, ഓരോ ഗ്രാമത്തെയും സ്വയം പര്യാപ്തതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഗ്രാമം പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.
സി ഡി എസ് അംഗം മായ രമണൻ, എഡിഎസ് പ്രസി : സിന്ധു മുരളി, എഡിഎസ് സെക്രട്ടറി : സജിനി ബിജു, എന്നിവരുപ്പെടെയുള്ള തൊഴിലുറപ്പ് തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.