പാലാ പയപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു: ഉച്ചയ്ക്ക് 12.15 നാണ് അപകടം: ചിങ്ങവനം സായിപ്പുകവല സ്വദേശി ചാക്കോയാണ് മരിച്ചത് . അപകട ദൃശ്യങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ

പാലാ : പാലാ പയപ്പാറയിൽ നിയന്ത്രണം വിട്ട ലോറി തെങ്ങിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ചിങ്ങവനം സായിപ്പ് കവല പ്ലാമ്പറമ്പിൽ ചാക്കോയാണ് മരിച്ചത്.

പാലാ ഭാഗത്തു നിന്ന് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം തെറ്റി വഴിയോരത്തു നിന്ന പോസ്റ്റിലും തെങ്ങിലും ഇടിച്ചാണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ പ്രദേശ വാസികളും പാലാ ട്രാഫിക് പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇന്ന് ഉച്ചയ്ക്ക് 12.15 നാണ് അപകടം. ലോറിയിൽ അരി കയറ്റിയ ചാക്കാണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.അപകടത്തിൽ ലോറി നിശേഷം തകര്ന്നു.