
സ്വന്തം ലേഖിക.
തിരുവനന്തപുരം: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മുടിക്കുത്തില്‍ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തില്‍ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍.
ഡിജിപിക്ക് തലമുടി പോസ്റ്റലായി അയച്ചാണ് വനിത പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ‘ബൂട്ടിനടിയില്‍ ചതയുന്നതല്ല പെണ്‍പ്രതിഷേധം’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരത്തെ ജനറല്‍ പോസ്റ്റ് ഓഫീസിനു മുന്നിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ എത്തിയത്. കയ്യില്‍ കൃത്രിമ മുടിയുമായാണ് പ്രതിഷേധത്തിനുള്ള വരവ്. സ്ത്രീകളെ മുടിക്കുത്തില്‍ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തില്‍ പ്രതിഷേധ സൂചകമായി ഡിജിപിക്ക് മുടി അയക്കുകയും ചെയ്തു.
എന്നാല്‍ പ്രതിഷേധക്കാരെ പൊലീസ് ഗേറ്റിനു മുന്നില്‍ തടഞ്ഞത് ബഹളത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് നിര്‍ദ്ദേശപ്രകാരം ഉദ്യോഗസ്ഥരെത്തി പോസ്റ്റല്‍ വാങ്ങുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവുകയും ചെയ്തു.