ആലപ്പുഴ – കൊല്ലം ടൂറിസ്റ്റ് ബോട്ട് സർവ്വീസ് പുന:രാരംഭിക്കണം : സ്രാങ്ക് അസോസിയേഷൻ മന്ത്രി ഗണേഷ് കുമാറിന് കത്ത് നൽകി:

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ : സംസ്ഥാന ജല ഗതാഗത വകുപ്പ് ആലപ്പുഴയിൽ നിന്നു കൊല്ലത്തിനു നടത്തിയിരുന്ന ആലപ്പുഴ – കൊല്ലം ടൂറിസ്റ്റ് ബോട്ട് സർവ്വീസ് പുന:രാരംഭിക്കണമെന്നു ആവശ്യപ്പെട്ട് ജല ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാറിനു സ്രാങ്ക് അസോസിയേഷൻ കത്ത് നൽകി. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെതുടർന്നാണ് ആലപ്പുഴ – കൊല്ലം ടൂറിസ്റ്റ് ബോട്ട് സർവ്വീസ് നിർത്തി വച്ചത്. കോവിഡിനു മുമ്പ് വരെ ഒട്ടേറെ വിനോദ സഞ്ചാരികൾ ഏറെ ആശ്രയിച്ചിരുന്നത് കൊല്ലം ബോട്ട് സർവ്വീസിനെയാണ്.

60000 രൂപയ്ക്ക് മേൽ പ്രതിദിന കളക്ഷൻ ലഭിച്ചിരുന്നതുമാണ്. ജല ഗതാഗത വകുപ്പ് ആലപ്പുഴ സ്റ്റേഷനിൽ നിന്നു നടത്തിവരുന്ന വേഗ, സീകുട്ടനാട് ബോട്ട് സർവ്വീസിനും കൂടി പ്രതിദിനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ് കളക്ഷൻ ലഭിക്കുന്നത്. ആലപ്പുഴ – കൊല്ലം ബോട്ട് സർവ്വീസ് അന്വേഷിച്ച് ആലപ്പുഴ സ്റ്റേഷനിൽ എത്തുന്ന വിനോദ സഞ്ചാരികൾ സർവ്വീസ് ഇല്ലാത്തതിന്നാൽ നിരാശയോടെ മടങ്ങി പോകുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇതിനു പരിഹാരമായി നിർത്തിവെച്ചിരിക്കുന്ന ആലപ്പുഴ – കൊല്ലം ബോട്ട് സർവ്വീസ് പുന:രാരംഭിക്കണമെന്നു സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്രാങ്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്റ് സരീഷ് എൻ കെ അദ്ധ്യക്ഷത വഹിച്ച യോഗം ജനറൽ സെക്രട്ടറി ആദർശ് സി.റ്റി ഉത്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം.സി മധുക്കുട്ടൻ, സംസ്ഥാന സെക്രട്ടറിമാരായ വിനോദ് നടുത്തുരുത്ത്, കെ.ആർ വച, സി.എൻ ഓമനക്കുട്ടൻ, വൈസ് പ്രസിഡൻറ്റ്മാരായ സുധീർ എസ്, ജോൺ ജോബ്, സമിതി അംഗങ്ങളായ സാനു ചാലേച്ചിറ, അനീഷ് മാൻച്ചിറ, രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ എന്നിവർ പങ്കെടുത്തു.