കോട്ടയത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് പിടിയില്‍

Spread the love

കോട്ടയം : അമൃത എക്‌സ്പ്രസില്‍ 24കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശി അഭിലാഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി.ശനിയാഴ്ച മധുരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്‌സ്പ്രസിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.

 

 

 

ജനറല്‍ കമ്ബാര്‍ട്ട്‌മെന്‍രില്‍ വച്ച്‌ പ്രതി യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് യുവതി കായംകുളം റെയില്‍വേ പൊലീസിനെയാണ് ആദ്യം വിവരമറിയിച്ചത്. തുടര്‍ന്ന് കേസ് കോട്ടയം റെയില്‍വേ പൊലീസിന് കൈമാറി. അന്വേഷണത്തിലാണ് പ്രതി അഭിലാഷിനെ പിടികൂടിയത്.