പരമ്പര ഉറപ്പിക്കാൻ ഇന്ത്യ; അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ടി20 ഇന്ന് ഇന്‍ഡോറിലെ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ.
ഇന്‍ഡോര്‍:അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇന്നു രണ്ടാമങ്കത്തിനിങ്ങുന്നു. ആദ്യ മല്‍സരം ജയിച്ച് 1-0 നു മുന്നിട്ടുനില്ക്കുന്ന ഇന്ത്യക്കു ഇന്നും ഇതാവര്‍ത്തിക്കാനായാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്ബരയില്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കാം. രാത്രി ഏഴു മണി മുതല്‍ ഇന്‍ഡോറിലെ ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മല്‍സരം.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ആദ്യ ടി20യില്‍ നിന്നും മാറിനിന്ന മുന്‍ നായകന് വിരാട് കോലി ഇന്നു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തും.ഇതോടെ ആര്‍ക്കായിരിക്കും സ്ഥാനം നഷ്ടമാവുകയെന്നാണ് അറിയാനുള്ളത്.തിലക് വര്‍മയ്ക്കായിരിക്കും പുറത്തു പോവേണ്ടി വരിക. പരിക്കു കാരണം ആദ്യ ടി20യില്‍ പുറത്തിരുന്ന യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളും പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തും. ശുഭ്മന്‍ ഗില്ലിനു പകരമായിരിക്കും ഇത്.പ്ലെയിങ് ഇലവനില്‍ മറ്റു മാറ്റങ്ങള്‍ക്കൊന്നും ഇന്ത്യ മുതിരാനിടയില്ല.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു തുടരെ രണ്ടാമത്തെ കളിയിലും പുറത്തിരിക്കേണ്ടി വരും. വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ തന്നെ തുടരാനാണ് സാധ്യത. കഴിഞ്ഞ മല്‍സരത്തില്‍ ജിതേഷ് മോശമല്ലാത്ത പ്രകടനം കാഴ്വച്ചിരുന്നു.മൊഹാലിയിലെ ആദ്യ മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം ടി0 ടീമിലേക്കുള്ള രോഹിത്തിന്റെ മടങ്ങിവരവ് കൂടിയായിരുന്നു ഈ മല്‍സരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജയത്തോടെ ഇതാഘോഷിക്കാന്‍ അദ്ദേഹത്തിനായെങ്കിലും ബാറ്റിങില്‍ ഫ്ളോപ്പാവുകയായിരുന്നു. നോണ്‍ സ്ട്രൈക്കറായ ശുഭ്മന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പം കാരണം സിംഗിളിനു ശ്രമിച്ച രോഹിത് പൂജ്യത്തിനു റണ്ണൗട്ടാവുകയായിരുന്നു. ഇന്നു മികച്ചൊരു ഇന്നിങ്സുമായി അതിനു പ്രായശ്ചിത്തം ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.